Latest NewsUAENewsGulf

ഷാര്‍ജയില്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനവും പീഡനവും സഹിയ്ക്കാനാകാതെ പ്രവാസി യുവതി : തന്റെ ജീവന് ഭീഷണിയെന്ന് കാണിച്ച് യുവതി വീഡിയോ പുറത്തുവിട്ടു

ഷാര്‍ജ : ഭര്‍ത്താവിന്റെ മര്‍ദ്ദനവും പീഡനവും സഹിയ്ക്കാനാകാതെ പ്രവാസി യുവതി ,തന്റെ ജീവന് ഭീഷണിയെന്ന് കാണിച്ച് യുവതി വീഡിയോ പുറത്തുവിട്ടു. ബംഗളൂരു സ്വദേശിനിയായ യുവതിയാണ് കണ്ണിന് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് കണ്ണില്‍ നിന്നും ചോരയൊലിയ്ക്കുന്ന നിലയില്‍ തന്റെ അവസ്ഥ അവര്‍ വീഡിയോയിലൂടെ പുറത്തുവിട്ടത്.

രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് ജാസ്മിന്‍ സുല്‍ത്താനയെന്ന യുവതിയുടെ വിഡിയോ സ്വന്തം പേരിലെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവ് മുഹമ്മദ് ഖിസറുല്ല ക്രൂരമായി ആക്രമിച്ചതായും നാട്ടിലേക്ക് പോകണമെന്നും യുവതി പറയുന്നു.2 കുട്ടികളുടെ അമ്മയാണെന്നും ബെംഗളൂരു സ്വദേശിയാണെന്നും വ്യക്തമാക്കുന്നുണ്ട്. ട്വിറ്ററില്‍ ഇതു പ്രചരിപ്പിച്ചതോടെ പൊലീസ് ഇടപെടുകയായിരുന്നു. യുവതിക്കു ചികിത്സ നല്‍കിയതായും പൊലീസ് അറിയിച്ചു. അതേസമയം, ദൃശ്യങ്ങള്‍ ഇനി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നു മുന്നറിയിപ്പു നല്‍കി.. യുവതി പുറത്തുവിട്ട വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button