KeralaLatest NewsNews

ശബരിമലയിലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുമോ ? ജില്ലാ പൊലീസ് മേധാവിയും കളക്ടറും പറയുന്നതിങ്ങനെ

പത്തനംതിട്ട :ശബരിമലയിലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുമോ ? ജില്ലാ പൊലീസ് മേധാവിയും കളക്ടറും പറയുന്നതിങ്ങനെ. ശബരിമലയില്‍ നിരോധനാജ്ഞയില്ലെന്ന് ജില്ലാ പൊലീസ് മേധാവിയും കലക്ടറും അറിയിച്ചു. നാളെ വൈകിട്ട് 5ന് നട തുറക്കും. കഴിഞ്ഞ മണ്ഡലകാലം മുഴുവന്‍ ശബരിമലയില്‍ സന്നിധാനം ഉള്‍പ്പെടെ 144 പ്രഖ്യാപിച്ചിരുന്നു. വിശാല ബെഞ്ച് വിഷയം പരിഗണിക്കാനിരിക്കെ യുവതികളെ കയറ്റേണ്ടെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്ത നിയമോപദേശം നല്‍കി.

READ ALSO :ആ ഒരാൾ ആവശ്യപ്പെട്ടാല്‍ തൃപ്തി ദേശായി തിരികെപോകും; കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കുന്നതിങ്ങനെ

യുവതികള്‍ക്കു സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ലെന്നും തൃപ്തി ദേശായിക്കുള്‍പ്പെടെ ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു. അതേസമയം, ശബരിമല ദര്‍ശനത്തിനായി മുപ്പതിലധികം യുവതികള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button