Latest NewsKeralaNews

മലപ്പുറം ആൾക്കൂട്ട ആക്രമണം: ഒരാൾ കൂടി പൊലീസ് പിടിയിൽ

മലപ്പുറം: മലപ്പുറം ആൾക്കൂട്ട ആക്രമണത്തിൽ മനംനൊന്ത് എടരിക്കോട് പുതുപ്പറമ്പ് പൊറ്റയിൽ ഹൈദരലിയുടെ മകൻ ഷാഹിർ ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പുതുപ്പറമ്പ് പറമ്പിൽ ശശിയെ (41) ആണ് അറസ്റ്റ് ചെയ്തത്. എസ്.ഐ റിയാസ് ചാക്കീരിയും സംഘവുമാണ് ശശിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. ബഷീര്‍ എലപ്പറമ്പന്‍, അബ്ദുല്‍ ഗഫൂര്‍ എടത്തൊടിക, മുഹമ്മദ് ഷരീഫ്, എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പിതാവടക്കം കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരായാണ് കൊലപാതക ശ്രമത്തിനും ആത്മഹത്യാപ്രേരണക്കുറ്റത്തിനും കേസുള്ളത്.

ALSO READ: ഐഐടിയിലെ ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: കേസിന്റെ നിലവിലെ സ്ഥിതി അറിയാൻ സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ചുവരുത്തി; മുഖ്യ മന്ത്രി പറഞ്ഞത്

പുതുപ്പറമ്പിൽ വെച്ച് ഒരുകൂട്ടം ആളുകളുടെ ആക്രമണത്തിന് ഇരയായ ഷാഹിര്‍ കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button