Latest NewsNewsIndia

ഡൽഹിയിൽ ശുദ്ധവായു പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥ; ഏഴ്‌ വ്യത്യസ്‌ത സുഗന്ധങ്ങളില്‍ ലഭിക്കും

ന്യൂഡൽഹി: ഓക്‌സിജന്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ ഡൽഹിയിൽ സജീവമാകുന്നു. സാകേതിലാണ് ഏഴ്‌ വ്യത്യസ്‌ത സുഗന്ധങ്ങളില്‍ ശുദ്ധമായ ഓക്‌സിജന്‍ ലഭ്യമാക്കുന്ന ഓക്‌സിജന്‍ ബാര്‍ തുടങ്ങിയിരിക്കുന്നത്. 15 മിനിറ്റ്‌ ശുദ്ധവായു ശ്വസിക്കുന്നതിന്‌ 299 രൂപയാണ്‌ ‘ഓക്‌സി പ്യൂര്‍’ എന്ന ഈ ഓക്‌സിജന്‍ ബാറില്‍ ഈടാക്കുന്നത്‌. വായൂമലിനീകരണം അതീവഗുരുതരമായത്‌ ആരോഗ്യപ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയതോടെ നിരവധിപ്പേര്‍ ഓക്‌സിജന്‍ പാര്‍ലറില്‍ എത്തുന്നുണ്ടെന്നാണ് ഓക്‌സി പ്യൂര്‍ തുടങ്ങിയ ആര്യവീര്‍ കുമാർ വ്യക്തമാക്കുന്നത്.

Read Also: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം തടയാൻ കെജ്രിവാൾ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന്‌ ഹൈക്കോടതി

ഓക്‌സിജന്‍ പാര്‍ലറുകളില്‍ എത്തുന്നവര്‍ക്ക്‌ ട്യൂബിലൂടെ ഓക്‌സിജന്‍ ശ്വസിക്കാം. കയ്യില്‍ കൊണ്ടുനടക്കാവുന്ന ചെറിയ ഓക്‌സിജന്‍ ബോട്ടിലുകളും ഇവിടെനിന്ന്‌ ലഭിക്കും. പൂനെ അടക്കം രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഇത്തരം ഓക്‌സിജന്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താളത്തില്‍ ഒരു ഓക്‌സിജന്‍ ബാറുകൂടി തുറക്കാന്‍ ഓക്‌സി പ്യൂര്‍ പദ്ധതിയിടുന്നുണ്ട്‌.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button