Latest NewsNewsBahrainGulf

നാ​ട്ടി​ല്‍ പോ​കു​ന്ന​തി​​ന്റെ ത​ലേ​ദി​വ​സം മ​ക്ക​ള്‍​ക്ക്​ മി​ഠാ​യി വാ​ങ്ങാ​ന്‍​പോ​ലും കാശില്ലാതെ സ​ങ്ക​ട​പ്പെട്ട പ്രവാസിക്ക് തുണയായി സാ​മൂ​ഹി​കപ്ര​വ​ര്‍​ത്ത​ക​ര്‍

മനാമ : ബഹ്‌റൈനിൽ നിന്നും നാ​ട്ടി​ല്‍ പോ​കു​ന്ന​തി​​ന്റെ ത​ലേ​ദി​വ​സം മ​ക്ക​ള്‍​ക്ക്​ മി​ഠാ​യി വാ​ങ്ങാ​ന്‍​പോ​ലും കാശില്ലാതെ സ​ങ്ക​ട​പ്പെട്ട കാ​സ​ര്‍​കോ​ട്​ സ്വ​ദേ​ശി​യാ​യ യു​വാവിനു തുണയായി സാ​മൂ​ഹി​കപ്ര​വ​ര്‍​ത്ത​ക​ര്‍. കൈയിൽ പണമില്ലാത്തതിനെ തുടർന്നു മ​ക​ളു​ടെ ശ​സ്​​ത്ര​ക്രി​യ നീ​ളു​ന്ന​തും ഏറെ അലട്ടിയിരുന്നു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍​പോ​ലും കാ​ശി​ല്ലാ​ത്ത അവസ്​ഥയിലായിരുന്ന യു​വാ​വ് യുവാവ് തന്റെ മാ​ന​സി​ക​സം​ഘ​ര്‍​ഷം സു​ഹൃ​ത്താ​യ മ​നോ​ജ്​ മയ്യന്നൂ​രി​നെ ഫോ​ണി​ലൂ​ടെ അറി​യിച്ചു. തുടർന്ന് മനോ​ജ്​ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ ഷി​ജു തി​രു​വ​ന​ന്ത​പു​രത്തെ ബന്ധപ്പെടുകയും അദ്ദേഹം യു​വാ​വി​നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയുമായിരുന്നു.

ശേഷം യുവാവിന്റെ മ​ക​ള്‍​ക്കു​ള്ള ചി​കി​ത്സ​യു​ടെ ആവശ്യത്തിനായി മനോജും ഷിജുവും രംഗത്തിറങ്ങി. മറ്റു ചിലരും ഒപ്പം ചേർന്നു. കു​ട്ടി​ക​ള്‍​ക്കു​ള്ള സ​മ്മാ​നം ന​ല്‍​കാ​ന്‍ ഹോ​പ്​ ബ​ഹ്​​റൈ​നും തയാറായെത്തി. അതോടപ്പം തന്നെ വി​ഷ​യ​മ​റി​ഞ്ഞ യു.​പി.​പി നേ​താ​ക്ക​ളാ​യ എ​ബ്ര​ഹാം ജോ​ണും എ​ഫ്.​എം. ​ൈഫ​സ​ലും സം​ഘ​ട​ന​യു​ടെ ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍, യു​വാ​വി​നെ ക്ഷ​ണി​ച്ചു​വ​രു​ത്തി സാ​മ്ബ​ത്തി​ക സ​ഹാ​യം കൈ​മാറുകയും ചെയ്തു.  തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ട്ട്​ നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന യു​വാ​വി​ന്​ മ​റ്റൊ​രു ജോ​ലി​യും സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ഗ്​​ദാ​നം ചെയ്തിട്ടുണ്ട്. ശേഷം മു​ന്‍​കൂ​ര്‍ തീ​രു​മാ​നി​ച്ച​പ്ര​കാ​രം വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​രം യു​വാ​വ്​ നാ​ട്ടി​ലേ​ക്ക് മടങ്ങി. സ​ഹ​ജീ​വി​യെ സ​ഹാ​യി​ക്കാ​ന്‍ പ്ര​വാ​സി​സ​മൂ​ഹം കൈ​ക​ള്‍ കോ​ര്‍​ത്തു​പി​ടി​ക്കു​ന്ന ന​ന്മ​യു​ടെ ഉ​ദാ​ഹ​ര​ണ​മാണ് യു​വാ​വി​ന്​ ല​ഭി​ച്ച സ​ഹാ​യ​ങ്ങ​ള്‍.

Also read : സൗദിയിലെ ലേബര്‍ വിസ : പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത : വാര്‍ത്തയുടെ നിജസ്ഥിതിയെ കുറിച്ച് സൗദി തൊഴില്‍ മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button