Latest NewsIndia

100 കോടിയുടെ നികുതി കേസ്: രാഹുല്‍ ഗാന്ധിക്ക് വൻ തിരിച്ചടി

ഹെറാള്‍ഡ് ഹൗസ് ഒഴിയണമെന്ന ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ഫെബ്രുവരിയില്‍ ശരിവച്ചിരുന്നു.

ന്യൂഡല്‍ഹി: യംഗ് ഇന്ത്യന്‍ കമ്പനി ചാരിറ്റബിള്‍ ട്രസ്റ്റ് ആയി പരിഗണിക്കണമെന്ന കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അപേക്ഷ ആദായനികുതി ട്രൈബ്യൂണല്‍ തള്ളി. യംഗ് ഇന്ത്യന്‍ കമ്പനി വാണിജ്യ സ്ഥാപനമാണെന്ന് വ്യക്തമാക്കിയാണ് ട്രൈബ്യൂണല്‍ നടപടി. യംഗ് ഇന്ത്യന്റെ പ്രവര്‍ത്തനങ്ങള്‍ ചാരിറ്റിയില്‍ വരില്ലെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി.

ഇതോടെ രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിക്കുമെതിരായ 100 കോടിയുടെ നികുതി കേസ് വീണ്ടും സജീവമാകും.1,600 കോടി രൂപ മതിക്കുന്ന ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്ന് ആരോപിച്ച്‌ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സാമിയാണ് 2012ല്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്നത്. ഹെറാള്‍ഡ് ഹൗസ് ഒഴിയണമെന്ന ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ഫെബ്രുവരിയില്‍ ശരിവച്ചിരുന്നു.

ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് നേതാക്കള്‍. കോണ്‍ഗ്രസ് പത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് രാഹുലും സോണിയയും അംഗങ്ങളായ യംഗ് ഇന്ത്യന്‍ കമ്പനി 2010ല്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് നികുതി ക്രമക്കേട് ആരോപണമുയര്‍ന്നത്. വിവരം മറച്ചുവച്ചാണ് 2011 -12ല്‍ ഇരുവരും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button