Latest NewsIndia

എന്‍ഡിഎ യോഗത്തിന് ഇനി 24 മണിക്കൂര്‍, അവസാന നിമിഷം ഗവര്‍ണറെ കാണാനില്ലെന്ന് ശിവസേന പ്രഖ്യാപിച്ചതിൽ കോൺഗ്രസ് സഖ്യത്തിന് ഞെട്ടൽ

മുംബൈ: എന്‍ഡിഎയുടെ നിര്‍ണായക യോഗത്തിന് 24 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ശിവസേന ഗവർണറെ കാണാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറിയതിൽ കോൺഗ്രസ് സഖ്യത്തിന് ആശങ്ക. ഗവർണറെ കാണാൻ കൂട്ടാക്കാതെ സേന എൻഡിഎ യോഗത്തിൽ പങ്കെടുക്കുമോ എന്നാണ് സഖ്യകക്ഷികൾ ഉറ്റുനോക്കുന്നത്. പാര്‍ലമെന്റിന്റെ ശൈത്യകാല സെഷന്‍ നവംബര്‍ 18ന് ആരംഭിക്കുന്ന സാഹചര്യത്തിലാണ് യോഗം നടക്കുന്നത്. അതേസമയം എന്‍ഡിഎ വിട്ടതായിട്ടാണ് ശിവസേന പ്രഖ്യാപിച്ചിരിക്കുന്നത്.

ഉണ്ടായിരുന്ന ഏക കേന്ദ്ര മന്ത്രിയെയും പിന്‍വലിച്ചിട്ടുണ്ട്. ഇതോടെ ശിവസേന യോഗത്തില്‍ പങ്കെടുക്കില്ലെന്ന പ്രതീക്ഷയിലാണ് എന്‍സിപിയും കോണ്‍ഗ്രസും. എന്നാല്‍ പാര്‍ലമെന്റ് സെഷന്‍ തുടങ്ങുന്നതിന് മുമ്പ് അപ്രതീക്ഷിതമായി അവര്‍ യോഗത്തില്‍ പങ്കെടുത്താല്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം തന്നെ അവതാളത്തിലാകും.നാളെ ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറെയുടെ മരണ ദിവസമാണ്. അതിനുള്ള ചടങ്ങുകളിലായിരിക്കും ഉദ്ധവ് പങ്കെടുക്കുക.

വീണ്ടും അനിശ്ചിതാവസ്ഥ : ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി സഖ്യം പിന്‍മാറി

അതെസമയം ശിവസേനയുടെ ഒരു പ്രതിനിധി പോലും എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് രാജ്യസഭാ എംപി സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം ബിജെപിയും ശിവസേനയും തമ്മില്‍ സഖ്യം വേര്‍പിരിഞ്ഞതായി ഇതുവരെ ഔദ്യോഗിക പ്രസ്താവന വന്നിട്ടില്ല.ശിവസേന പങ്കെടുത്താല്‍ മഹാരാഷ്ട്രയില്‍ സഖ്യം പൊളിയും. എന്‍സിപിയും കോണ്‍ഗ്രസും ഇതോടെ ചര്‍ച്ചകള്‍ റദ്ദാക്കും. അവസാന നിമിഷം ഗവര്‍ണറെ കാണാനില്ലെന്ന് ശിവസേന പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് സഖ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ശിവസേന രണ്ട് പക്ഷത്ത് നിന്നും കളിക്കുകയാണെന്ന് കോണ്‍ഗ്രസ് സംശയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button