Latest NewsNewsCarsAutomobile

കോമ്പസിന്റെ വിവിധ പതിപ്പുകൾ വമ്പന്‍ ഓഫറുകളിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ജീപ്പ്‌

കോമ്പസിന്റെ വിവിധ പതിപ്പുകൾ വമ്പന്‍ ഓഫറുകളിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ജീപ്പ്‌. നവംബർ മാസം തിരഞ്ഞെടുത്ത മോഡലുകൾക്ക് 1.6 ലക്ഷം രൂപയാണ് ഓഫറുകളാണ് ജീപ്പ് വാഗ്ദാനം ചെയ്‌തിരിക്കുന്നത്‌. ഡീസല്‍ പതിപ്പുകള്‍ക്കായിരിക്കും കൂടുതൽ ഓഫറുകൾ ജീപ്പ് നൽകിയിരിക്കുന്നത്. എന്‍ട്രി-ലെവല്‍ സ്പോര്‍ട്‌സ് 4*2 ഡീസല്‍ മോഡലിന് 1.6 ലക്ഷം രൂപയുടെ ഓഫർ നൽകുമ്പോൾ ഇതേ നിരയിലുള്ള പെട്രോള്‍ പതിപ്പിന് 70,000 രൂപയുടെ ഓഫർ മാത്രമാണ് കമ്പനി നല്‍കുന്നത്.

ലോഞ്ചിട്യൂഡ്, ലോഞ്ചിട്യൂഡ് (4) 4*2 ഡീസല്‍ മാനുവല്‍ പതിപ്പില്‍ 1.4 ലക്ഷം രൂപയുടെയും ലോഞ്ചിട്യൂഡ് (o) പതിപ്പിന് 1.6 ലക്ഷം രൂപയുടെ ഓഫറുകളാണ് ലഭിക്കുക. ലിമിറ്റഡ് പ്ലസ്, ലിമിറ്റഡ് പ്ലസ് 4*4, ലിമിറ്റഡ് 4*4, ട്രാക്ക്ഹോക്സ് എന്നിവയ്ക്ക് മേൽപ്പറഞ്ഞ രീതിയിൽ ഓഫറുകൾ ലഭ്യമല്ലെന്നും ഉടന്‍ തന്നെ കോമ്പസിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പുകളെ വിപണിയില്‍ അവതരിപ്പിക്കുമെന്നും ജീപ്പ് അറിയിച്ചു.

Also read : ഏവരും കാത്തിരുന്ന ആ ബൈക്ക്, ഒടുവിൽ ജാവ പുറത്തിറക്കി : ബുക്കിംഗ് ഉടന്‍ ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button