Latest NewsNewsIndia

VIDEO: യുവാവ് മുങ്ങി മരിക്കുമ്പോള്‍ വീഡിയോ പിടിച്ച് സുഹൃത്തുക്കള്‍

കലബുരഗി•യുവാവ് മുങ്ങിമരിക്കുമ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ പൊട്ടിച്ചിരിച്ച് വീഡിയോ പിടിക്കുന്ന സുഹൃത്തുക്കളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. 22 വയസുള്ള ഒരു യുവാവ് പാറക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങി മറിക്കാന്‍ പോകുന്നത് വീഡിയോയില്‍ കാണാം. സുഹൃത്തുക്കൾ ചിരിക്കുകയും കുളത്തിന്റെ അരികിൽ നിൽക്കുകയും ചെയ്യുന്നു. യുവാവ് മുങ്ങി മരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു അവര്‍.

വെള്ളിയാഴ്ച വൈകുന്നേരം കലബർഗി നഗരത്തിന്റെ പ്രാന്തപ്രദേശമായ രണേഷ്പീർ ദർഗയ്ക്കടുത്താണ് ദാരുണമായ സംഭവം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.

നഗരത്തിലെ മിജ്ഗുരി പ്രദേശത്ത് താമസിക്കുന്ന ജാഫർ (22) ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button