Latest NewsNewsOman

കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കി ഒമാന്‍

മസ്കറ്റ്: ആരോഗ്യമേഖലയിലും സ്വദേശിവൽക്കരണം ശക്തമാക്കി ഒമാന്‍. സ്വദേശിവൽക്കരണ തോത് 71 ശതമാനം എത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സുൽത്താൻ ഖാബൂസ് സർവകലാശാലക്ക് കീഴിലുള്ള കോളജസ് ഓഫ് മെഡിസിൻ ആൻഡ് നഴ്സിംഗിൽ നിന്ന് നിരവധി സ്വദേശികൾ ബിരുദം പൂർത്തിയാക്കി പുറത്തിറങ്ങിയ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ഇവർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാനാണ് സർക്കാർ വിദേശികളെ ഈ മേഖലയിൽ നിന്നും ഒഴിവാക്കുന്നത്.

Read also: ശക്തമായ മഴയില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ മരിച്ച ആറ് പേരും ഇന്ത്യക്കാരെന്ന് സ്ഥിരീകരണം : കമ്പനിയ്‌ക്കെതിരെ ശക്തമായ നടപടികളുമായി ഒമാന്‍ മന്ത്രാലയം

എക്‌സ് റേ ടെക്‌നീഷ്യൻ, സ്പീച്ച് തെറാപിസ്റ്റ്, ന്യുട്രീഷനിസ്റ്റ് എന്നി തസ്തികകൾ നൂറു ശതമാനം സ്വദേശിവത്കരിക്കുവാൻ ഈ വർഷമാദ്യം തന്നെ മന്ത്രാലയം തീരുമാനിച്ചിരുന്നു. ഫാർമസിസ്റ്റ് തസ്തികയിൽ ബിരുദധാരികളായ വിദേശികളുടെ വിസകൾ മാത്രമേ മന്ത്രാലയം ഇപ്പോൾ പുതുക്കി നൽകുന്നുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button