Latest NewsNewsIndia

പെണ്‍വാണിഭ സംഘം പിടിയില്‍: 6 യുവതികളെ രക്ഷപ്പെടുത്തി

പനാജി•ശനിയാഴ്ച പുലര്‍ച്ചെ കലാൻഗുട്ട് പോലീസ് പോലീസ് നടത്തിയ റെയ്ഡില്‍ പെണ്‍വാണിഭ സംഘം വലയിലായി. നാല് പിമ്പുകളെ അറസ്റ്റ് ചെയ്തതായും ആറ് സ്ത്രീകളെ രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

ലൈംഗിക റാക്കറ്റിന്റെ പ്രവർത്തനത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് കലാൻഗുട്ടിലെ ബാഗയിൽ റെയ്ഡ് നടത്തിയതെന്ന് കലാൻഗുട്ട് പോലീസ് പറഞ്ഞു.

രണ്ട് കാറുകളിൽ സ്ത്രീകളോടൊപ്പം പിമ്പുകൾ എത്തിയപ്പോൾ കാത്തിരുന്ന പോലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.

ലൈംഗിക റാക്കറ്റിന്റെ പ്രധാന നടത്തിപ്പുകാരുടെ ആസ്ഥാനം പോർവോറിം ആയിരുന്നതിനാല്‍ അവിടെയും റെയ്ഡ് നടത്തി.

അറസ്റ്റിലായ പിമ്പുകകള്‍ എല്ലാവരും ഡല്‍ഹി സ്വദേശികളാണ്.

രണ്ട് കാറുകളും നാല് മൊബൈലുകളും 1,94,500 രൂപയും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ നാല് പ്രതികളെയും അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button