Latest NewsNewsIndia

കൊതുകു തിരിയില്‍നിന്ന് പുതപ്പിൽ തീ പടർന്ന് യുവദമ്പതികൾക്ക് ദാരുണാന്ത്യം

ബറേലി: കൊതുകു തിരിയില്‍നിന്നു പുതപ്പിന് തീപിടിച്ചതിനെ തുടർന്ന് വീട് കത്തി യുവദമ്പതികൾക്ക് ദാരുണാന്ത്യം. വിജയ്‌ സക്‌സേന(35) ഭാര്യ രാജ്‌നി(30) എന്നിവരാണ് മരിച്ചത്. സുബാഷ്‌ നഗര്‍ പോലീസ്‌ സ്‌റ്റേഷന്റെ പരിധിയില്‍ വരുന്ന വാന്‍ഷി നഗളയിലാണ് അപകടം നടന്നത്. വീട്‌ കത്തുന്നതുകണ്ടെത്തിയ അയല്‍വാസികള്‍ ഇരുവരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ദമ്പതികൾക്ക് മുറിതുറന്നു പെട്ടെന്നു പുറത്തുകടക്കാന്‍ കഴിയാതെ വന്നതാണ്‌ അപകടത്തിന് കാരണമെന്ന് പോലീസ്‌ പറഞ്ഞു. വീടിനുള്ളിലെ മിക്ക വസ്‌തുക്കളും കത്തിനശിച്ച നിലയിലാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button