KeralaLatest NewsNews

യുഎപിഎ കേസ് : അലനെയും, താഹയെയും വീണ്ടും റിമാൻഡ് ചെയ്തു

കോഴിക്കോട് : മാവോയിസ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റിലായ അലനെയും, താഹയെയും വീണ്ടും റിമാൻഡ് ചെയ്തു. ഈ മാസം 30വരെയാണ് റിമാൻഡ് ചെയ്തത്. പ്രോസിക്യൂഷൻ പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടില്ല.ഇതിനെ തുടർന്നാണ് റിമാൻഡ്.

അതേസമയം ഇവരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ഓടി രക്ഷപ്പെട്ട മൂന്നാമനെ പോലീസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് മലപ്പുറം സ്വദേശിയായ ഉസ്മാനാണു ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നതെന്നാണ് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്‌. നിരവധി കേസുകളിലെ പ്രതിയാണ് ഉസ്മാനെന്നും ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി. പെരിന്തൽമണ്ണ ഡിവൈഎസ്‍പിക്ക് കീഴിൽ ഉസ്മാനെതിരെ യുഎപിഎ കേസുമുണ്ട്.  ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു. മാവോയിസ്റ്റ് ബന്ധം വ്യക്തമാകുന്ന പോസ്റ്ററുകളും മറ്റും ലഭിച്ചത് ഈ ബാഗില്‍ നിന്നാണ്. ഇതോടെ മൂന്നാമന് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.

Also read : യുഎപിഎ അറസ്റ്റ് : അലനെയും, താഹയെയും സിപിഎം പുറത്താക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button