Latest NewsIndia

‘രാജ്യസഭ, ഫെഡറല്‍ ഘടനയുടെ ആത്മാവ്, ചരിത്ര പ്രധാന ബില്ലുകൾ പാസ്സായത് ഈ സഭയുടെ പ​ക്വ​ത​യെ തുറന്നു കാട്ടുന്നു ‘ പ്രധാനമന്ത്രി

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളിയാകാത്തവര്‍ക്ക് രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളിയാകാനുള്ള അവസരമാണ് രാജ്യസഭാഗത്വം നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി മോഡി. രാജ്യസഭയുടെ 250-ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിന്റെ സാക്ഷിയും സാക്ഷിയും സ്രഷ്ടാവുമാണ് രാജ്യസഭ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളിയാകാത്തവര്‍ക്ക് രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളിയാകാനുള്ള അവസരമാണ് രാജ്യസഭാഗത്വം നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ലമെന്ററി തത്വങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ച പാര്‍ട്ടികളാണ് എന്‍.സി.പിയും ബി.ജെ.ഡിയുമെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. ഇരു പാര്‍ട്ടികളും ഒരിക്കലും സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയിട്ടില്ല. എന്നാല്‍ തങ്ങളുടെ വാദങ്ങള്‍ ഫലപ്രദമായി ഉന്നയിക്കാന്‍ ഇരു പാര്‍ട്ടികള്‍ക്കും സാധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.പ​ല​രും ക​രു​തി​യ​ത് മു​ത്ത​ലാ​ഖ് ബി​ല്‍ രാ​ജ്യ​സ​ഭ ക​ട​ക്കി​ല്ല എ​ന്നാ​ണ്. എ​ന്നാ​ല്‍ ബി​ല്‍ പാ​സാ​ക്കാ​ന്‍ രാ​ജ്യ​സ​ഭ ത​യാ​റാ​യ​ത് ഈ ​സ​ഭ​യു​ടെ പ​ക്വ​ത​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

ശരദ് പവാറിന്റെ മലക്കംമറിയലിന്‌ പിന്നാലെ എൻസിപിയെ പുകഴ്ത്തി നരേന്ദ്ര മോദി “എ​ന്‍​സി​പി​യെ ക​ണ്ടു പ​ഠി​ക്ക​ണം”

ജി​എ​സ്ടി​യു​ടെ കാ​ര്യ​ത്തി​ലും അ​നു​ച്ഛേ​ദം 370-ന്‍റെ കാ​ര്യ​ത്തി​ലു​മെ​ല്ലാം നാം ​ഇ​ത് ക​ണ്ട​താ​ണെ​ന്നും മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി.ഫെഡറലിസത്തിന്റെ ആത്മാവിനെ കൂടുതല്‍ പോഷിപ്പിക്കാന്‍ രാജ്യസഭയ്ക്ക് സാധിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി 2003ല്‍ എ.ബി വാജ്‌പേയ് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തെയും അനുസ്മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button