KeralaLatest NewsNews

ശബരിമല തീർത്ഥാടനം: അയ്യപ്പ ഭക്തർക്കായി ഇടത്താവളം ഒരുക്കിയത് മീൻ ചന്തയിൽ

പത്തനാപുരം: അയ്യപ്പ ഭക്തർക്കായി പത്തനാപുരം പഞ്ചായത്ത് ഇടത്താവളം ഒരുക്കിയത് മത്സ്യ മാർക്കറ്റിനുള്ളിൽ. കല്ലുംകടവിലാണ് ഇടത്താവളം ഏർപ്പെടുത്തിയത്. മത്സ്യത്തിന്റെ ദുർഗന്ധം കാരണം ഇടത്താവളത്തിനടുത്തേയ്ക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. മത്സ്യം ലേലം വിളിച്ച് വിൽപ്പന നടത്തുന്ന സ്ഥലത്ത് സ്വാമിമാർക്കായി ഇടത്താവളം ഒരുക്കിയത് വിവാദമായിരിക്കുകയാണ്.

ദിവസവും വൈകിട്ട് നാല് മണിമുതല്‍ തമിഴ്‌നാട് അടക്കമുളള സ്ഥലങ്ങളില്‍ നിന്ന് മത്സ്യം എത്തി തുടങ്ങും. തുടര്‍ന്ന് രാത്രിയില്‍ ആരംഭിക്കുന്ന ലേലം വിളി പിറ്റേന്ന് പുലര്‍ച്ചെ വരെ നീളും.മീൻ പെട്ടികൾ നിരത്തി വച്ചിരിക്കുന്നതിനാൽ തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും കഴിയുന്നില്ല. മലിനമായ സ്ഥലത്ത് ആഹാരം പാകം ചെയ്ത് കഴിക്കാൻ പോലും സ്വാമിമാർക്ക് പറ്റുന്നില്ല.

ALSO READ: ശബരിമലയിലെ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു

മണ്ഡല മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചതിനാൽ നിരവധി ഭക്തരാണ് പത്തനാപുരം വഴി ശബരിമലയിലേയ്ക്ക് പോകുന്നത്. പഞ്ചായത്തിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button