Latest NewsKeralaNews

യുഎപിഎ അറസ്റ്റ് : അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു

കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റിലായ അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ  തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് മലപ്പുറം സ്വദേശിയായ ഉസ്മാനാണു ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നതെന്നാണ് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്‌. നിരവധി കേസുകളിലെ പ്രതിയാണ് ഉസ്മാനെന്നും ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Also read : യുഎപിഎ അറസ്റ്റ് : സിപിഎം പൊളിറ്റ് ബ്യൂറോയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

 പെരിന്തൽമണ്ണ ഡിവൈഎസ്‍പിക്ക് കീഴിൽ ഉസ്മാനെതിരെ യുഎപിഎ കേസുമുണ്ട്.  ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു. മാവോയിസ്റ്റ് ബന്ധം വ്യക്തമാകുന്ന പോസ്റ്ററുകളും മറ്റും ലഭിച്ചത് ഈ ബാഗില്‍ നിന്നാണ്. ഇതോടെ മൂന്നാമന് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. അതേസമയം അലനെയും, താഹയെയും വീണ്ടും റിമാൻഡ് ചെയ്തു. ഈ മാസം 30വരെയാണ് റിമാൻഡ് ചെയ്തത്. പ്രോസിക്യൂഷൻ പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടില്ല.ഇതിനെ തുടർന്നാണ് റിമാൻഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button