KeralaLatest NewsNews

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് തൂങ്ങി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ ചെയ്ത് വിട്ടയച്ച യുവാവ് തൂങ്ങി മരിച്ച നിലയില്‍. കരിമഠം കോളനി നിവാസിയായ ബിജുവിനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഓട്ടോ തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംശയം തോന്നിയാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ബിജുവിനെ ഞായറാഴ്ച ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. ഇതിന് ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Related Articles

Post Your Comments


Back to top button