Latest NewsNewsIndia

പ്രമുഖ ആള്‍ ദൈവത്തിന്റെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ തടഞ്ഞ് വെച്ചിരിക്കുന്നതായി മാതാപിതാക്കളുടെ ആരോപണം

അഹമ്മദാബാദ് : പ്രമുഖ ആള്‍ ദൈവത്തിന്റെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ തടഞ്ഞ് വെച്ചിരിക്കുന്നതായി മാതാപിതാക്കളുടെ ആരോപണം. വിവാദ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലാണ് തങ്ങളുടെ രണ്ടു പെണ്‍കുട്ടികളെ തടഞ്ഞുവച്ചിരിക്കുന്നതായി രക്ഷിതാക്കള്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതിയിലാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.ജനാര്‍ദന ശര്‍മയും ഭാര്യയുമാണ് നിത്യാനന്ദയ്‌ക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്

Read Also :വിവാദ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ രഹസ്യ പരിശീലനം എന്ന പേരില്‍ ലൈംഗിക പീഡനം : പ്രമുഖ നടി പീഡനത്തിന് ഒത്താശ ചെയ്യുന്നു…. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ ശിഷ്യ

2013 ല്‍ ദമ്പതികളുടെ 7 മുതല്‍ 15 വരെ വയസ്സ് വരെ പ്രായമുള്ള നാല് പെണ്‍കുട്ടികളെ ബെംഗളൂരുവില്‍ സ്വാമി നിത്യാനന്ദ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ ഈ വര്‍ഷം കുട്ടികളെ നിത്യാനന്ദ നടത്തുന്ന മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റി. കുട്ടികളെ കാണണമെന്ന മാതാപിതാക്കളുടെ ആവശ്യം സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.

തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ ശര്‍മ സ്ഥാപനം സന്ദര്‍ശിക്കുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തിരികെ കൊണ്ടു വരികയും ചെയ്തു. എന്നാല്‍ മൂത്ത കുട്ടികളായ ലോപാമുദ്ര ജനാര്‍ദന ശര്‍മയും (21) നന്ദിതയും (18) മടങ്ങിവരാന്‍ കൂട്ടാക്കിയില്ല.

പെണ്‍കുട്ടികളെ നിയമവിരുദ്ധ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച ശര്‍മ, അവരെ കോടതിയില്‍ ഹാജരാക്കി കൈമാറണമെന്നും കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button