Latest NewsKeralaIndia

മാവോയിസ്റ്റുകളെ മുസ്ളീം തീവ്രവാദികൾ പിന്തുണയ്ക്കുന്നതിന് തെളിവുണ്ടെങ്കില്‍ ബോധ്യപ്പെടുത്തണം : ഡി. രാജ

തെളിവുണ്ടെങ്കില്‍ എല്‍ഡിഎഫ് യോഗത്തില്‍ വയ്ക്കണമെന്നും രാജ പറഞ്ഞു.

ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുന്നെന്ന സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനക്കെതിരെ സി.പി.ഐ രംഗത്ത്. മുസ്‌ലിം തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതിന് തെളിവ് എവിടെയെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ചോദിച്ചു.തെളിവുണ്ടെങ്കില്‍ എല്‍ഡിഎഫ് യോഗത്തില്‍ വയ്ക്കണമെന്നും രാജ പറഞ്ഞു.

മാവോയിസ്റ്റുകള്‍ക്ക് ഇസ്ലാമിക തീവ്രവാദികള്‍ പിന്തുണ നല്‍കുന്നതിന്റെ തെളിവുണ്ടെങ്കില്‍ എല്‍.ഡി.എഫ് യോഗത്തില്‍ വെയ്ക്കണമെന്നും പി.മോഹനന്റെ പ്രസ്താവനയില്‍ സി.പി.ഐ.എം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരള പൊലീസ് സ്വന്തം നിലയ്ക്കാണോ പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു. മാവോയിസം വെറും ക്രമസമാധാനപ്രശ്‌നമല്ല. അതിന് രാഷ്ട്രീയ സാമൂഹികവശങ്ങളുണ്ടെന്നും രാജ വിശദീകരിച്ചു.

ഇസ്ലാമിക തീവ്രവാദികൾ മാവോയിസ്റ്റുകളെ സഹായിക്കുന്നുവെന്ന നിലപാടിൽ ഉറച്ച് പി മോഹനൻ, ഉദ്ദേശിച്ചത് ആരെയെന്നു വ്യക്തമാക്കി പുതിയ പ്രസ്താവന

അതേസമയം, പ്രസ്താവനയില്‍ വിശദീകരണവുമായി മോഹനന്‍ രംഗത്തെത്തി. ഇസ്ലാമിക തീവ്രവാദികളെന്ന് വിളിച്ചത് പോപ്പുലര്‍ ഫ്രണ്ടിനെയാണെന്ന് മോഹനന്‍ പറഞ്ഞു. മാവോയിസ്റ്റുകളും പോപ്പുലര്‍ഫ്രണ്ടും കേരളത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുവെന്നത് പാര്‍ട്ടിയുടെ പൊതുനിലപാടാണെന്നും മോഹനന്‍ ആവര്‍ത്തിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close