Latest NewsKeralaNews

അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകില്ലെന്ന് അറിയിച്ച ബാങ്കിനോട് പത്ത് ലക്ഷം രൂപ നൽകാൻ നിർദേശിച്ച് ഹൈക്കോടതി

കൊച്ചി: ആശ്രിത നിയമനവും നഷ്ടപരിഹാരവും നല്‍കാതെ പരാതിക്കാരനെ വലച്ച കാനറ ബാങ്കിനോട് നഷ്ടപരിഹാരത്തുക ഇരട്ടി നൽകാൻ നിർദേശിച്ച് ഹൈക്കോടതി. ബാങ്കില്‍ ക്ലര്‍ക്കായിരുന്ന കൊല്ലം സ്വദേശി ഗോപാലകൃഷ്ണന്റെ മകന്‍ ജി കെ അജിത് കുമാറാണ് പരാതിക്കാരന്‍. രണ്ട് റിട്ട് ഹര്‍ജികളില്‍ അനുകൂല വിധി ഉണ്ടായിട്ടും പരാതിക്കാരനെ ആശ്രിത നിയമനവും, നഷ്ടപരിഹാരവും നല്‍കാതെ 18 വര്‍ഷത്തോളമാണ് ബാങ്ക് കഷ്ടപ്പെടുത്തിയത്. ഇതോടെ പരാതിക്കാരന് ഇരട്ടി ജോലിയും, ഒരു മാസത്തിനകം നിയമനവും നല്‍കണമെന്നും കോടതി വിധിക്കുകയായിരുന്നു. ആശ്രിത നിയമനം നിഷേധിച്ചതിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനായിരുന്നു 2016ല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. പഴയ വാദങ്ങള്‍ ഉന്നയിച്ച്‌ വീണ്ടും അപ്പീലൂമായി ബാങ്ക് വന്നതോടെ നഷ്ടപരിഹാര തുക ഹൈക്കോടതി 10 ലക്ഷമായി ഉയര്‍ത്തി.

Read also: മരട് ഫ്‌ലാറ്റ് പൊളിക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍; ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ ഏഴുപേര്‍ക്ക് കൂടി നഷ്ടപരിഹാരം

2001ലായിരുന്നു ഗോപാലകൃഷ്ണന്റെ മരണം. 2002 ജനുവരിയില്‍ ആശ്രിത നിയമന പദ്ധതി പ്രകാരം ജോലിക്ക് അപേക്ഷിച്ചെങ്കിലും ബാങ്ക് തള്ളി. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചെങ്കിലും പ്രായപരിധി കഴിഞ്ഞെന്നായിരുന്നു ബാങ്ക് വ്യക്തമാക്കിയത്. 26 വയസായിരുന്നു നിയമനത്തിനുള്ള പ്രായപരിധി. അപേക്ഷ നല്‍കുന്ന സമയം 26 വയസ് കഴിഞ്ഞ് അജിത് കുമാര്‍ എട്ടുമാസമായിരുന്നു എന്ന വാദമാണ് ബാങ്ക് ഉയര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button