Latest NewsNewsIndia

പെണ്‍കുട്ടികളെ തടങ്കലില്‍ പാര്‍പ്പിച്ച സംഭവം : ആള്‍ ദൈവം നിത്യാനന്ദയ്‌ക്കെതിരെ കേസ്

അഹമ്മദാബാദ്: പെണ്‍കുട്ടികളെ തടങ്കലില്‍ പാര്‍പ്പിച്ച സംഭവം ,ആള്‍ ദൈവം നിത്യാനന്ദയ്ക്കെതിരെ കേസ് . പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തില്‍ തടഞ്ഞുവെച്ചെന്ന മാതാപിതാക്കളുടെ പരാതിയിലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നാല് കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും അന്യായമായി തടങ്കലില്‍ വെച്ചതിനുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

read also :വിവാദ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ രഹസ്യ പരിശീലനം എന്ന പേരില്‍ ലൈംഗിക പീഡനം : പ്രമുഖ നടി പീഡനത്തിന് ഒത്താശ ചെയ്യുന്നു…. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ ശിഷ്യ

നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിന്റെ പ്രവര്‍ത്തനത്തിനായി അനുയായികളില്‍ നിന്ന് സംഭാവനകള്‍ ശേഖരിക്കാനായാണ് നിത്യാനന്ദ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.നിത്യാനന്ദയുടെ ശിഷ്യരായ സാധ്വി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി കിരണ്‍ എന്നീ സ്ത്രീകളെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

നാലോളം കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി ഫ്‌ലാറ്റില്‍ താമസിപ്പിച്ചതിനും ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ ശേഖരിക്കനായി ഇവരെക്കൊണ്ട് ബാലവേല ചെയ്യിച്ചതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഫ്‌ലാറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ നാല് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിത്യാനന്ദക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button