CinemaLatest NewsNewsEntertainmentKollywood

കേരളത്തിലെ ചിത്രീകരണം പൂർത്തിയാക്കിയ ‘വിക്രം 58’ ടീം മടങ്ങി ; ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ചു വിക്രം

മലയാളത്തില്‍ നിന്നും മാമുക്കോയ ഉൾപ്പെടെയുള്ള അനവധി താരങ്ങള്‍ അഭിനയിക്കുന്നുവെന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്

കൊച്ചി : തെന്നിന്ത്യയെമുഴുവൻ വ്യത്യസ്ത വേഷങ്ങൾ കൊണ്ട് കീഴടക്കിയ കോളിവുഡ് താരം വിക്രം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. വിക്രം 58 എന്ന് താത്കാലിക പേരുനൽകിയിരിക്കുന്ന ഈ ചിത്രം ഷൂട്ട് ചെയ്യുവാൻ ദിവസങ്ങൾക്ക് മുൻപാണ് വിക്രമും സംഘവും കേരളത്തിൽ എത്തിയിരുന്നത്. അതേസമയം, കേരളത്തിലെ തങ്ങളുടെ ഒൻപതു ദിവസത്തെ ചിത്രീകരണം പൂർത്തിയായെന്നും, മലയാളി ആരാധകരുടെ എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നവെന്നും ചിയാൻ അറിയിച്ചു.

അജയ് ജ്ഞാനമുത്തുവാണു ചിത്രം സംവിധാനം ചെയ്യുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ വൈകോം 18, മോഷന്‍പിക്‌ചേഴ്‌സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിക്രമിന്റെ നായികയായി അഭിനയിക്കുന്ന ശ്രീനിധി ഷെട്ടി എന്ന കന്നട നടിയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ്, ‘വിക്രം 58’. എ ആര്‍ റഹ്മാനാണു ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. ശിവകുമാര്‍ വിജയനാണു ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. മലയാളത്തില്‍ നിന്നും മാമുക്കോയ ഉൾപ്പെടെയുള്ള അനവധി താരങ്ങള്‍ അഭിനയിക്കുന്നുവെന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

കേരളത്തിൽ, അമ്പലപ്പുഴ, ആലപ്പുഴ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലുമായിരുന്നു ചിത്രം ഷൂട്ട് ചെയ്തതത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button