KeralaLatest NewsIndia

വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പിടിഎയ്ക്ക് എതിരെ മന്ത്രി ജി സുധാകരന്‍, സ്‌കൂള്‍ തല്ലി തകര്‍ത്തത് തെറ്റെന്നും മന്ത്രി

പിടിഎയുടെ പ്രസിഡന്റ് സ്ഥലത്തെ പ്രമാണിയാണ്. അയാളുടെ ജോലിയാണ് സ്‌കൂളിലെ മാളങ്ങള്‍ അടക്കുക എന്നത്.

സുല്‍ത്താന്‍ ബത്തേരി: സര്‍ക്കാര്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പിടിഎയ്ക്ക് എതിരെ മന്ത്രി ജി സുധാകരന്‍. സ്‌കൂള്‍ പിടിഎയ്ക്ക് എന്തായിരുന്നു പണിയെന്ന് അദ്ദേഹം ചോദിച്ചു. . കുട്ടിയുടെ മരണത്തിന് കാരണം സ്‌കൂളാണ് എന്ന രീതിയില്‍ നാട്ടുകാര്‍ സ്‌കൂള്‍ തല്ലി തകര്‍ത്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇങ്ങനെയുള്ള കാര്യങ്ങള്‍ നോക്കേണ്ടതില്ല. പിടിഎയുടെ പ്രസിഡന്റ് സ്ഥലത്തെ പ്രമാണിയാണ്. അയാളുടെ ജോലിയാണ് സ്‌കൂളിലെ മാളങ്ങള്‍ അടക്കുക എന്നത്.

അതിനുള്ള പ്രതിവിധികള്‍ കണ്ടുപിടിക്കുന്നതിന് പകരം നല്ല ജനലുകളും കതകുകളും തല്ലിപ്പൊളിക്കുകയല്ല വേണ്ടത്- അദ്ദേഹം പറഞ്ഞു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന് പാമ്പ് കടിയേറ്റ സമയത്ത് ക്ലാസ് റൂമില്‍ ഉണ്ടായിരുന്ന സയന്‍സ് അധ്യാപകന്‍ സ്റ്റാഫ് റൂമില്‍ ഉണ്ടെന്ന് അറിഞ്ഞ് രക്ഷിതാക്കള്‍ അടങ്ങുന്ന നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. സ്റ്റാഫ് റൂമിന്റെ വാതില്‍ പൊളിച്ച്‌ അകത്ത് കടന്ന നാട്ടുകാര്‍ അധ്യാപകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

ഈസമയത്ത് സയന്‍സ് അധ്യാപകന്‍ സ്റ്റാഫ് റൂമിന്റെ പിന്നിലെ വാതിലിലൂടെ പുറത്തേയ്ക്ക് പോയതായാണ് വിവരം.ഇതിന് പിന്നാലെ അധ്യാപകന്‍ ഷിജിലിനെ സസ്‌പെന്‍ഡ് ചെയ്തു. ഷഹ്ലയെ സമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് നടപടിയെടുത്തത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി.

അതേസമയം സംഭവത്തെ കുറിച്ച്‌ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി.കരഞ്ഞ് പറഞ്ഞിട്ടും മൂക്കാല്‍ മണിക്കൂര്‍ വൈകിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് സഹപാഠികള്‍ പറയുന്നു. കുട്ടിയുടെ രക്ഷിതാവ് വന്നാണ് ഷഹ്ല ഷെറിനെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button