KeralaMollywoodLatest NewsNews

‘രണ്ടാമൂഴം’ സിനിമ വിവാദം: സംവിധായകൻ വിഎ ശ്രീകുമാറിന് വീണ്ടും തിരിച്ചടി

കോ​ഴി​ക്കോ​ട്: ‘രണ്ടാമൂഴം’ സിനിമ വിവാദത്തിൽ സംവിധായകൻ വിഎ ശ്രീകുമാറിന് വീണ്ടും തിരിച്ചടി. ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നതിനുള്ള കരാർ, വിഎ ശ്രീകുമാർ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നോവലിൻ്റെ സ്രഷ്ടാവ് എംടി വാസുദേവൻ നായർ കോ​ഴി​ക്കോ​ട് ഫ​സ്റ്റ് അ​ഡീ​ഷ​ണ​ൽ മു​ൻ​സി​ഫ് കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സി​ൽ ന​ട​പ​ടി​ക​ൾ തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യക്തമാക്കി. കേസിൽ മധ്യസ്ഥ ചർച്ച വേണമെന്ന ശ്രീ​കു​മാ​റി​ന്‍റെ ആ​വ​ശ്യം മു​ൻ​സി​ഫ് കോ​ട​തി​യും കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​യും ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ ശ്രീ​കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​യാ​ണ് ഹൈക്കോടതി ഇക്കാര്യത്തിൽ നിലപാടെടുത്തത്.

രണ്ടാമൂഴം നോവൽ സിനിമയാക്കാനായി എംടിയും ശ്രീകുമാറും 2014ലാണ് കരാറൊപ്പിട്ടത്. കരാർ ഒപ്പിട്ട് മൂന്നു വർഷത്തിനുള്ളിൽ സിനിമ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കാലാവധി കഴിഞ്ഞ് ഒരു വർഷം കൂടി നൽകിയിട്ടും സിനിമ യാഥാർത്ഥ്യമായില്ല.

ALSO READ: തീരുമാനം വന്നു; ഷെയ്ൻ നിഗമിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ട; നിലപാട് വ്യക്തമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

തുടർന്നാണ് എംടി ശ്രീകുമാറിനെതിരെ നിയമനടപടികളുമായി രംഗത്തു വന്നത്. കേസ് നൽകിയതിനു ശേഷം മൂന്നു തവണ സംവിധായകൻ എംടിയെ കണ്ട് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button