Latest NewsNewsIndia

എന്ത് കാര്യത്തിനാണാവോ വര്‍ഷം 600 കോടി ഗ്രാന്റും കൊടുത്തു രാജ്യ തലസ്ഥാനത്ത് ഈ അരാജക കോട്ടയെ ഇന്ത്യന്‍ യൂണിയന്‍ ഇങ്ങനെ തീറ്റി പോറ്റി വളര്‍ത്തി തലയിലേറ്റി നടക്കുന്നത്- ശങ്കു ടി ദാസ്

‘സവിതാ ബാബി യഥാര്‍ത്ഥത്തില്‍ ഗുജറാത്തി ആണോ?’
ജെ.എന്‍.യുവിലെ കഴിഞ്ഞ വര്‍ഷത്തെ പ്രസിദ്ധമായ റിസര്‍ച് പേപ്പര്‍ ആണ്.

ഇത്ര ഗൗരവമായ ഗവേഷണത്തെ ഒക്കെ പ്രചോദിപ്പിച്ച ഈ സവിതാ ബാബി കലയിലോ സാഹിത്യത്തിലോ ശാസ്ത്ര സാങ്കേതിക മേഖലയിലോ സാമ്പത്തിക രംഗത്തോ നിയമത്തിലോ സ്‌പോര്‍ട്‌സിലോ മറ്റോ വ്യക്തിമുദ്ര പതിപ്പിച്ച വല്ല വിശിഷ്ട വ്യക്തിത്വവും ആയിരിക്കും എന്നൊന്നും തെറ്റിദ്ധരിച്ചു പോവരുത്.
സവിതാ ബാബി ഒരു അശ്ലീല കാര്‍ട്ടൂണ്‍ സീരീസിലെ നായിക ആണ്.
അതുള്‍പ്പെടെ നിരവധി വള്‍ഗര്‍/പോണ്‍ കോമിക്കുകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന വെബ്‌സൈറ് തന്നെ ഇവിടെ നിരോധിക്കപ്പെട്ടതുമാണ്.
എന്നിട്ടും സവിതാ ബാബിയുടെ സ്വത്വവും സത്തയും ജെ.എന്‍.യു സ്‌കോളര്‍മാരെ ഇപ്പോഴും പ്രചോദിപ്പിച്ചു കൊണ്ടിരിക്കയാണ്.

അങ്ങനെയാണ് ‘ഗുജറാത്തി സ്വത്വത്തെ സവിതാ ബാബിയിലൂടെ പുനര്‍ വായന ചെയ്യുമ്പോള്‍’ എന്ന വിഷയത്തില്‍ ജെ.എന്‍.യുവിലെ അനന്യാ ബോഹിദാര്‍ കഴിഞ്ഞ വര്‍ഷം ഒരു പണ്ഡിത പ്രബന്ധം തന്നെ രചിച്ചു കളഞ്ഞത്.
പണ്ഡിതന് ഡോക്റ്ററേറ്റ് കിട്ടി എന്ന് മാത്രമല്ല പ്രമുഖ മാധ്യമങ്ങളില്‍ ഒക്കെ അത് പ്രധാന വാര്‍ത്തയും ആയി എന്നതാണ് രസം.
രാജ്യത്തെ ചിന്തിക്കുന്ന തലച്ചോറുകളുടെ തലസ്ഥാനം, ഇടത് ധൈഷണികതയുടെ പൊന്നാപുരം കോട്ട, ഇന്ത്യന്‍ ഇന്റലഗെന്‍സിയയുടെ അവസാന വാക്ക് എന്നൊക്കെ അവര്‍ തന്നെ അടിച്ചിറക്കുന്ന ഈ അര്‍ബന്‍ നക്‌സല്‍ ഹാച്ചറിയില്‍ അട വെച്ച് വിരിച്ചിയിറക്കുന്ന ആന്റി നാഷണല്‍ കോഴികുഞ്ഞുങ്ങളുടെ ശരിക്കുള്ള ഇന്റലിജന്‍സും ചിന്തയും ഒക്കെ അറിയാന്‍ അവര്‍ നടത്തുന്ന പഠനം എന്താണെന്ന് ഒന്നെടുത്തു നോക്കിയാല്‍ മതി.

കഴിഞ്ഞ വര്‍ഷത്തെ ചെഗുവേരയും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്റെ ചെയര്‍മാനും ആയിരുന്ന കന്ഹയ്യ കുമാറിന്റെ കാര്യം എടുക്കാം.
ആഫ്രിക്കന്‍ സ്റ്റഡീസില്‍ ആയിരുന്നു ആശാന്റെ പി.എച്.ഡി.
പന്ത്രണ്ടു കൊല്ലം ജെ.എന്‍.യുവില്‍ കഴിഞ്ഞു ഒടുക്കം തന്റെ മുപ്പത്തി രണ്ടാം വയസ്സില്‍ കന്ഹയ്യ റിസര്‍ച് പേപ്പര്‍ സമര്‍പ്പിച്ചു.
വിഷയം: ‘1994 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തിലെ ദക്ഷിണാഫ്രിക്കയിലെ അപകോളനീകരണ പ്രക്രിയയും സാമൂഹ്യ പരിവര്‍ത്തനവും.’
തമാശയല്ല, കാര്യമായിട്ട് ഇതാണ് തീസിസ്.
The Process of De-colonisation and Social Transformation in South Africa, 1994-2015.

എത്രമേല്‍ കാര്യമാത്ര പ്രസക്തവും അത്യന്താപേക്ഷിതവും ഉപകാരപ്രദവും ആയ പഠനം അല്ലേ?
മാസം മുപ്പത്തയ്യായിരം വെച്ച് സ്‌റ്റൈപ്പന്റും പത്ത് രൂപക്ക് തലസ്ഥാനത്ത് സിംഗിള്‍ റൂമും കൊടുത്താല്‍ എന്താ??
രാജ്യത്തിന് മുതലായല്ലോ!

ഇതൊക്കെ ചെറുതാണ്.
ജെ.എന്‍.യു വെബ്സൈറ്റില്‍ പോയി സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ ഡോക്ടറല്‍ തീസുസകള്‍ വെറുതേ ഒടിച്ചു നോക്കിയാല്‍ കണ്ണഞ്ചിപ്പിക്കുന്ന വേറെയും പ്രമാദമായ പ്രബന്ധങ്ങള്‍ കാണാം.

‘എത്യോപ്യയിലെ ആഡിസ് അബാബയില്‍ ഉള്ള ഒറോമോ ഗോത്രക്കാര്‍ക്ക് ഇടയിലെ വിചിത്രമായ ലൈംഗിക ആചാരങ്ങള്‍: ഉത്ഭവം, ചരിത്രം, മാറ്റങ്ങള്‍’.

‘സബ് സഹാറന്‍ രാജ്യങ്ങളായ സോമാലിയ കൊമോറോസ് എന്നിവിടങ്ങളിലെ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കാരും സ്വവര്‍ഗ്ഗ രതിയും: താരതമ്യ പഠനം.’

‘ഡോഡോ പക്ഷിയുടെ കാഷ്ഠവും ഇന്ത്യന്‍ പശുവിന്റെ ചാണകവും തമ്മിലുള്ള ചരിത്രപരമായ സംഘര്‍ഷം: രുചി, ചുവ, മണം.’

ഇതൊക്കെയാണ് പഠനം.
അതിന് ശമ്പളം പറ്റുന്നൊരു ഗൈഡും, മാസാമാസം ഗ്രാന്റും സ്‌റ്റൈപ്പന്റും ഫെല്ലോഷിപ്പും, പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനില്‍ ഒരു വട്ടം മൂത്രമൊഴിക്കാനുള്ള ആകെ ചിലവില്‍ മാസം മുറിയും സൗകര്യങ്ങളും.
പണിയെടുത്തു നികുതി അടക്കുന്നവന്റെ ചിലവില്‍ ലക്ഷങ്ങള്‍ മുടക്കി വര്‍ഷങ്ങളോളം അല്ലലില്ലാതെ ഉല്ലാസ ജീവിതം.
എന്നിട്ടാ ഒരു പണിയും ഇല്ലായ്മയുടെ ഇടവേളയില്‍ ബോറടി മാറ്റാന്‍ രാജ്യത്തിനെതിരെ സമരവും തെരുവിലിറങ്ങി പ്രക്ഷോഭവും കട തല്ലിപൊളിക്കലും ബസ്സിന് തീയിടലും പൊലീസുകാരെ ആക്രമിക്കലും.

എന്നാലോ, പേര് രാജ്യത്തെ ഏറ്റവും പ്രബുദ്ധര്‍.
ശുദ്ധ വായു പോലും ചര്‍ച്ചിക്കാതെ വലിച്ചു കേറ്റാത്തവര്‍.
ചിന്തിക്കുന്ന തലച്ചോറുകള്‍.
ഇന്ത്യയുടെ സ്പന്ദിക്കുന്ന ഹൃദയം.
വിപ്ലവത്തിന്റെ കോട്ടകൊത്തളം.
മാങ്ങാത്തൊലി.

രാജ്യത്തിനു ഉപകാരമുള്ള ഒരു പഠനം പോലും ജെ.എന്‍.യു എന്ന ഈ ഓവര്‍ ഹൈപ്പ്ഡ് അനര്‍ക്കിസ്റ്റ് ഹബ്ബിലെ ചെന്താരകങ്ങളില്‍ നിന്ന് കഴിഞ്ഞ ഇരുപത് കൊല്ലത്തിനിടെ എന്തായാലും വന്നിട്ടില്ല.
പിന്നെ എന്ത് കാര്യത്തിനാണാവോ വര്‍ഷം 600 കോടി ഗ്രാന്റും കൊടുത്തു രാജ്യ തലസ്ഥാനത്ത് ഈ അരാജക കോട്ടയെ ഇന്ത്യന്‍ യൂണിയന്‍ ഇങ്ങനെ തീറ്റി പോറ്റി വളര്‍ത്തി തലയിലേറ്റി നടക്കുന്നത്

തങ്ങളുടെ നിത്യ ജീവിതത്തെ ഒരല്പമെങ്കിലും മെച്ചപ്പെട്ടതാക്കാന്‍ സഹായിക്കുന്ന എന്തെങ്കിലുമൊക്കെ ഇവരുടെ പഠനം കൊണ്ട് ഉരുത്തിരിയും എന്ന പ്രതീക്ഷയില്‍ ആണ് ഈ നാട്ടിലെ സാധാരണക്കാരന്‍ അവന്റെ അരിഷ്ടിച്ചുണ്ടാക്കിയ സമ്പാദ്യത്തില്‍ നിന്ന് പോലും മിച്ചം പിടിക്കുന്ന കാശ് ഇവരുടെ ഉന്നത പഠനത്തിനുള്ള നീക്കിയിരിപ്പിലേക്ക് സന്തോഷപൂര്‍വ്വം കൊടുക്കുന്നത്.
ആ കാശ് സാധാരണക്കാരന്റെ ജീവിതത്തെയോ രാജ്യത്തിന്റെ പുരോഗതിയേയോ ഒരു നിലക്കും ബാധിക്കാത്ത കോമാളി കളികള്‍ക്കായി ഇവര്‍ പുട്ടടിച്ചു കളയുമ്പോള്‍ ആ മനുഷ്യരുടെ ത്യാഗവും സഹനവും സമര്‍പ്പണവും ഒക്കെയാണവിടെ പരിഹസിക്കപ്പെടുന്നത്.

ഇവര്‍ക്കില്ലെങ്കിലും, രാജ്യത്തിനവരോട് കടപ്പാടും പ്രതിബദ്ധതയും ഉണ്ട്.
ഈ ധൂര്‍ത്തിനൊക്കെ നമ്മള്‍ അവരോട് ഒരു ദിവസം കണക്ക് പറയേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button