KeralaLatest NewsNews

അദ്ധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

സുല്‍ത്താന്‍ ബത്തേരി: അദ്ധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. സര്‍വജന ഹൈസ്‌കൂളിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറീന്‍ (10) ആണ് മരിച്ചത്.ക്ലാസ് മുറിയിലെ തറയിലുള്ള മാളത്തിനടുത്തു നിന്നു കാലില്‍ എന്തോ തട്ടിയതായി കുട്ടി ടീച്ചറോട് പറഞ്ഞിരുന്നു. എന്നാൽ സിമന്റ് അടര്‍ന്നുള്ള ഭാഗം കൊണ്ടതാകുമെന്നാണ് സംശയിച്ചത്.വൈകാതെ രക്തം കട്ടപിടിച്ച്‌ കുട്ടി അവശനിലയിലായി. തുടര്‍ന്ന് വീട്ടുകാരെ വിവരമറിയിച്ച്‌ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തീരെ വഷളായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ മരണം സംഭവിക്കുകയായിരുന്നു.
അഭിഭാഷകരായ പുത്തന്‍കുന്ന് ചിറ്റുരിലെ ഞെണ്ടന്‍വീട്ടില്‍ അബ്ദുള്‍ അസീസിന്റെയും സജ്‌നയുടെയും മകളാണ്. സഹോദരങ്ങള്‍: അമിയ ജെബിന്‍, ആഖില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button