KeralaLatest NewsNews

ക്ലാസ് മുറിയില്‍ ചെരുപ്പഴിച്ച് വെയ്ക്കണമെന്ന സ്‌കൂളിലെ നിയമം : പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി

ബത്തേരി: സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് വീഴ്ച പറ്റിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ്. വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിച്ചതും കുറ്റകരമായ വീഴ്ചയാണ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയനായ ഷജില്‍ എന്ന അധ്യാപകനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും കുറ്റക്കാരായ ഏല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also : പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം : മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്ത്

അതേസമയം, ചെരുപ്പ് ക്ലാസിന് പുറത്തിടണമെന്ന നിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടില്ല. അത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് വിശദമായ അന്വേഷണം നടത്തും.

ഇത്തരം സംഭവം സ്‌കൂളുകളില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രാഥമികമായ കരുതല്‍ നടപടികള്‍ എടുത്തിട്ടുണ്ട്. അതോടൊപ്പം സ്‌കൂളിലെ കുഴികളും മാളങ്ങളും അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. .47 സ്‌കൂള്‍ കെട്ടിടം പുതുക്കിപ്പണിയുന്നതിനായി നേരത്തെ തന്നെ ഒരു കോടി രൂപ നല്‍കിയിട്ടുണ്ടായിരുന്നു’. മരിച്ച കുട്ടിയുടെ വീട് ശനിയാഴ്ച സന്ദര്‍ശിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button