Latest NewsIndiaNews

മഹാരാഷ്ട്ര ബി ജെ പി സർക്കാർ: അട്ടിമറിയില്‍ ശരിക്കും ഞെട്ടിയെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ്

മുംബൈ: മഹാരാഷ്ട്രയിൽ ബി ജെ പി സർക്കാർ രൂപീകരിച്ചതിൽ ശരിക്കും ഞെട്ടിയെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ. ഇന്ന് പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച സംഭവം ജനങ്ങളോട് കാണിച്ച വഞ്ചനയാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ക്ലാസിക്ക് ചലച്ചിത്രം ഗോഡ്ഫാദറിലെ വരികള്‍ ഉദ്ധരിച്ചാണ് അദ്ദേഹം ട്വീറ്റ് പുറത്തു വിട്ടത്. ”നിങ്ങളുടെ സുഹൃത്തുക്കളെ അടുത്ത് നിര്‍ത്തുക, പക്ഷേ നിങ്ങളുടെ ശത്രുക്കളെ കൂടുതല്‍ അടുപ്പിക്കുക,” ഇതായിരുന്നു ട്വീറ്റിലെ വരികള്‍.

ALSO READ: മോദി ഷാ ‘മഹാ’രാഷ്ട്ര ‘മാജിക്’ തുടരും: അജിത് പവാറിനു പകരം ദിലീപ് വാസ്‌ലെ; പുതിയ വിവരങ്ങൾ പുറത്ത്

ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് ശനിയാഴ്ച പുലര്‍ച്ചെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മണിക്കൂറുകള്‍ക്ക് മുന്‍പ് കോണ്‍ഗ്രസിനും ശിവസേനയ്ക്കുമൊപ്പം നിന്ന എന്‍ സി പിയിലെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുമായി. സത്യപ്രതിജ്ഞയ്ക്ക് മുന്‍പേ പുലര്‍ച്ചേ 5 47ഓടെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പ്രസിഡന്റ് രാംനാഥ് കോവിന്ദ് റദ്ദാക്കിയത്. രാവിലെ എട്ടുമണിയോടെ ഫഡ്നാവിസും അജിത് പവറും സത്യപ്രതിജ്ഞ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button