Latest NewsIndia

മഹാരാഷ്ട്രയിൽ ബി ജെ പി നാണം കെട്ടിറങ്ങിപോകേണ്ടി വരുമെന്ന് കെ.സി. വേണുഗോപാല്‍

കീഴ് വഴക്കങ്ങള്‍ ലംഘിച്ചും ഭരണഘടനാവിരുദ്ധമായ അധാര്‍മ്മിക മാര്‍ഗ്ഗത്തിലൂടെ മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിയേയും സത്യ പ്രതിജ്ഞചെയിച്ച നടപടിക്കെതിരേ നിയമപരമായും രാഷ്ട്രീയമായും കോണ്‍ഗ്രസ് പോരാടും.

തിരുവനന്തപുരം :മഹാരാഷ്ട്രയില്‍ ബി ജെ പി നടത്തിയ കുതിര കച്ചവടത്തിന് ഉടന്‍ തന്നെ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് എ. ഐ. സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.കേന്ദ്ര സര്‍ക്കാരിന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തും കീഴ് വഴക്കങ്ങള്‍ ലംഘിച്ചും ഭരണഘടനാവിരുദ്ധമായ അധാര്‍മ്മിക മാര്‍ഗ്ഗത്തിലൂടെ മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിയേയും സത്യ പ്രതിജ്ഞചെയിച്ച നടപടിക്കെതിരേ നിയമപരമായും രാഷ്ട്രീയമായും കോണ്‍ഗ്രസ് പോരാടും.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ ദിവസങ്ങള്‍ക്കുള്ളില്‍ ബി ജെ പി നാണം കെട്ട് ഇറങ്ങി പോകേണ്ടി വരുമെന്നും വേണുഗോപാല്‍ പറഞ്ഞു. രാഷ്ട്രപതിയും ഗവര്‍ണറുമടക്കം ഈ രാഷ്ട്രീയ നാടകത്തിനു കുട പിടിക്കാന്‍ പദവികള്‍ പോലും മറന്ന് ആര്‍ എസ് എസുകാരുടെ നിലവാരത്തിലേക്ക് തരം താണിറങ്ങിയെന്നും വേണുഗോപാല്‍ ആരോപിച്ചു .ഭരണഘടനയേയും ജനാധിപത്യത്തേയും ചവിട്ടിയരച്ച്‌ ബി ജെ പി നടത്തിയ ഈ കുതിരകച്ചവടത്തിനെതിരേ എല്ലാ മാര്‍ഗ്ഗങ്ങളുമുപയോഗിച്ച്‌ പേരാടുമെന്നും വേണുഗോപാല്‍ പറഞ്ഞു.

എന്‍സിപി യിലെ വിരലിലെണ്ണാവുന്ന എം എല്‍ എമാര്‍ മാത്രമാണ് ബി ജെ പിയുടെ കെണിയില്‍ വീണിരിക്കുന്നത്. കോണ്‍ഗ്രസിന്റേയും ശിവസേനയുടേയും എല്ലാ എം എല്‍ എമാരും പാര്‍ട്ടിക്കൊപ്പമുണ്ടെന്നും അവിശുദ്ധ രീതിയില്‍ നിലവില്‍ വന്ന സര്‍ക്കാര്‍ ഉടന്‍ തന്നെ നിലം പതിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് ഫഡ്നാവിസും അജിത് പവാറും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.

മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ചങ്കിടിപ്പ് മാറാതെ സോണിയ ഗാന്ധി; കോൺഗ്രസ് എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റുന്നു

തുടര്‍ന്ന് അസാധാരണ രീതിയില്‍ ചരിത്രത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ ക്യാബിനറ്റ് യോഗം ചേര്‍ന്ന് രാഷ്ട്ര പതിഭരണം പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കുകയും വെളുപ്പിന് രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവയ്ക്കുകയുമായിരുന്നു .കുതിരകച്ചവടത്തിലൂടെ കൂറുമാറിയ വരെ കൂട്ടുപിടിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാരുണ്ടാക്കിയ ബി ജെ പി തങ്ങള്‍ക്ക് എത്ര പേരുടെ പിന്തുണയുണ്ടെന്നു പോലും വ്യക്തമാക്കുന്നതിനു മുന്‍പേ തന്നെ സത്യ പ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ അവസരം നല്‍കിഎന്നും വേണുഗോപാൽ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button