KeralaLatest NewsIndia

നവനീതിന്റെ കഴുത്തിലോ തലയിലോ അടിയേറ്റ പാടില്ല; മരണത്തിൽ സംശയം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിപ്പ്

കുട്ടിയുടെ വായില്‍നിന്ന് പതയും നുരയും വന്നിരുന്നതായി ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞിരുന്നു. അപസ്മാരംകൊണ്ട് അങ്ങനെ സംഭവിക്കാം.

കായംകുളം: ചുനക്കര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി നവനീതി(12)ന്റെ മരണകാരണത്തില്‍ വ്യക്തതയുണ്ടാകാന്‍ മൃതദേഹ പരിശോധനാഫലം പുറത്തുവരണം. വിദ്യാര്‍ഥിയുടെ കൈയില്‍നിന്ന് ക്രിക്കറ്റ് ബാറ്റായി ഉപയോഗിച്ച തടിക്കഷണം തെറിച്ചുപോയി നവനീതിന്റെ തലയില്‍ ശക്തിയായി പതിച്ചാണ് മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.44-നാണ് വിദ്യാര്‍ഥിയെ കായംകുളം താലൂക്കാശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തും മുമ്പ്തന്നെ മരണം സംഭവിച്ചിരുന്നതായി നവനീതിനെ പരിശോധിച്ച സൂപ്രണ്ട് ഡോ. എല്‍. മനോജ്, ശിശുരോഗ വിദഗ്ധന്‍ ഡോ. ശ്രീപ്രസാദ് എന്നിവര്‍ പറഞ്ഞു.

ഡോ. മനോജ് പറയുന്നത്: കുട്ടിയുടെ തലയിലും ശരീരത്തിലെവിടെയും തിണര്‍ത്ത പാടുകളൊന്നും കണ്ടെത്താനായില്ല. നെറ്റിയിലും കാലിലും ചെറിയ മുറിവുകളാണുള്ളത്. ഇത് മരണ കാരണമാകില്ല. ഹൃദയാഘാതം, മസ്തിഷ്കത്തില്‍ ആന്തരിക രക്തസ്രാവം എന്നിവയാണ് പെട്ടന്ന് മരണം സംഭവിക്കാവുന്ന കാരണങ്ങള്‍. കുട്ടിയുടെ വായില്‍നിന്ന് പതയും നുരയും വന്നിരുന്നതായി ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞിരുന്നു. അപസ്മാരംകൊണ്ട് അങ്ങനെ സംഭവിക്കാം.

പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; സ്‌കൂൾ സന്ദർശിച്ച് ജില്ലാ ജഡ്ജിയും സംഘവും

എന്നാല്‍ത്തന്നെ പെട്ടെന്ന് മരണത്തിലേക്ക് അത് നയിക്കില്ല. വിദ്യാര്‍ഥിയുടെ വായ് തുറന്ന് പരിശോധന നടത്തി. സംശയിക്കത്തക്ക ഒരുഗന്ധവും അനുഭവപ്പെട്ടില്ല. മൃതദേഹപരിശോധനയിലൂടെ മാത്രമേ യഥാര്‍ഥകാരണം കണ്ടെത്താനാകൂ. മരണത്തിന് കാരണമായേക്കാവുന്ന ഒരുവിധ അസുഖങ്ങളും നവനീതിന് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയാണ് നവനീതിന്റെ മരണത്തിന് ഇടയാക്കിയ സംഭവം. ഉച്ചഭക്ഷണം കഴിഞ്ഞ് തന്റെ പുതിയ സൈക്കിള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് ഉണ്ടോയെന്ന് നോക്കിയ ശേഷം ക്ലാസിലേക്ക് മടങ്ങുകയായിരുന്നു നവനീത്.

ഈ സമയം സ്‌കൂളിന്റെ ലാബ് കെട്ടിടത്തിന്റെ മുന്‍വശത്ത് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. ഈ സമയമാണ് നവനീത് ഇതുവഴി നടന്നുപോയത്. എട്ടാംക്ലാസുകാരനായ വിദ്യാര്‍ത്ഥിയാണ് ബാറ്റ് ചെയ്തിരുന്നത്. ബോളില്‍ ശ്രദ്ധിച്ച്‌ നിന്ന കുട്ടിയുടെ കയ്യില്‍ നിന്നും വീശാന്‍ ശ്രമിക്കുന്നതിനിടെ ബാറ്റ് തെറിച്ച്‌ പുറകിലൂടെ വന്ന നവനീതിന്റെ കഴുത്തില്‍ പതിക്കുയായിരുന്നു. എന്നാൽ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും ഡോക്ടര്‍ പറഞ്ഞു.ചുനക്കര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥി, പുതുപ്പള്ളി കുന്നം വിനോദ് ഭവനത്തില്‍ വിനോദിന്റെയും (സന്തോഷ്) ധന്യയുടെയും മകന്‍ നവനീതാണ് (11) മരിച്ചത്. സഹോദരന്‍: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി നവീന്‍. ശവസംസ്‌കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.

shortlink

Post Your Comments


Back to top button