KeralaLatest NewsNews

കേരളബാങ്ക്; ആശങ്കയോടെ സഹകരണ ബാങ്കുകളുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവർ

തിരുവനന്തപുരം: കേരളബാങ്ക് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന പ്രഖ്യാപനം വന്നെങ്കിലും ജില്ലാ -സംസ്ഥാന സഹകരണ ബാങ്കുകളുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ആശങ്കയിൽ. കേരളബാങ്കില്‍ ജോലി കിട്ടുമോ എന്നതില്‍ വ്യക്തതയില്ലാത്തതിനാൽ വിവിധ ജില്ലാ സംസ്ഥാന സഹകരണ ബാങ്കില്‍ നിലവിലുള്ള ക്ലാര്‍ക്ക് -കാഷ്യര്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളാണ് ആശങ്കയിലായിരിക്കുന്നത്. മറ്റ് ജില്ലാ ബാങ്കുകളില്‍ എഴുപതോളം നിയമനങ്ങള്‍ നടന്നപ്പോൾ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിലെ ക്ളാര്‍ക്ക് – കാഷ്യര്‍ നിയമനങ്ങള്‍ റാങ്ക് ലിസ്റ്റ് വന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ആകെ നാല് പേരെ മാത്രമാണ് നിയമിച്ചത്.

Read also:കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്; അപേക്ഷിക്കാനാകാതെ ഒരു വിഭാഗം പുറത്ത്

2017 ലെ റാങ്ക് ലിസ്റ്റില്‍ നിന്നു നിയമനം നടക്കാത്തതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം 73 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഉത്തരവിനെതിരെ അപ്പീല്‍ പോകാനാണ് ശ്രമം. അതേസമയം നാല് മാസം കഴിഞ്ഞ് ലിസ്റ്റിന്റെ കാലാവധിയും അവസാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button