KeralaLatest NewsNews

ഗൃഹോപകരണ വില്‍പ്പന രംഗത്തേക്ക് ചുവടുവെച്ച് സപ്ലൈകോ

ആലപ്പുഴ: ഗൃഹോപകരണ വില്‍പ്പന രംഗത്തേക്ക് ചുവടുവെച്ച് സപ്ലൈകോ. മുന്‍നിര കമ്പനികളുടെ ഗൃഹോപകരണങ്ങള്‍ വന്‍ വിലക്കുറവില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആദ്യ എക്‌സ്‌ക്ലൂസീവ് ഷോറൂം ചേര്‍ത്തലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ മുന്‍നിര കമ്പനികളുടെയും ഗൃഹോകരണങ്ങള്‍ ഇനി സപ്ലൈകോയില്‍ ലഭിക്കുന്നതായിരിക്കും. തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് അൻപത് ശതമാനത്തിന് മുകളില്‍ വിലക്കുറവും ലഭിക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഗൃഹോപകരണ ഷോറൂമുകള്‍ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. സപ്ലൈകോയുടെ 130 സ്റ്റോറുകള്‍ വഴി ഇതിനോടകം ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button