Life StyleHealth & Fitness

വിളർച്ച നിസ്സാര രോഗമല്ല; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് വിളര്‍ച്ച. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് വിളര്‍ച്ച. പുരുഷന്‍മാരില്‍ 13g/dl ല്‍ താഴെയും സ്ത്രീകളില്‍ 12g/dl ല്‍ താഴെയും ഗര്‍ഭിണികളില്‍ 11dg/dl ല്‍ താഴെയുമാണ് ഹീമോഗ്ലോബിന്റെ അളവെങ്കില്‍ അവര്‍ക്ക് അനീമിയ ഉണ്ടെന്ന് പറയാം.

പല കാരണങ്ങളാലും വിളര്‍ച്ച ഉണ്ടാവാറുണ്ടെങ്കിലും ഇരുമ്പിന്റെ അഭാവം മൂലമാണ് പലര്‍ക്കും ഹീമോഗ്ലോബിന്‍ കുറയുന്നത്. വിളര്‍ച്ചയുള്ളവര്‍ തീര്‍ച്ചയായും കഴിക്കേണ്ട ഫലവര്‍ഗമാണ് മാതളം. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുകയും വിളര്‍ച്ച തടയുകയും ചെയ്യുന്നു. വിളര്‍ച്ചയുള്ളവര്‍ മാതളം കഴിക്കുന്നത് ശീലമാക്കണം. കാത്സ്യം, അന്നജം, നാരുകള്‍ എന്നിവയാല്‍ സമ്പന്നമായ മാതളം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ക്യാരറ്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും വിളര്‍ച്ച തടയാന്‍ സഹായിക്കും. ക്ഷീണം അകറ്റാനും ഉന്മേഷം വര്‍ധിക്കാനും ക്യാരറ്റ് പതിവാക്കുന്നത് നല്ലതാണ്. ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് ഈന്തപ്പഴത്തില്‍. വിളര്‍ച്ച തടയാന്‍ ഈന്തപ്പഴം വളരെ മികച്ചതാണ്. അന്നജം, റൈബോഫ്ളാബിന്‍, കാത്സ്യം എന്നിവയാലും സമ്പന്നമാണ് ഈന്തപ്പഴം.

shortlink

Related Articles

Post Your Comments

Related Articles


Back to top button