Latest NewsKeralaNews

മലയാളത്തില്‍ ചോദ്യമില്ല; പിഎസ്‍സിക്കെതിരെയുള്ള വിളക്കേന്തി സമരം അടൂര്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പിഎസ്‍സിയുടെ കെ എ എസ് പരീക്ഷയ്ക്ക് മലയാളത്തില്‍ ചോദ്യം ചോദിക്കില്ലെന്ന നിലപാടിനെതിരെയുള്ള വിളക്കേന്തി സമരം സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഐക്യ മലയാള പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ ആണ് സമരം നടത്തുന്നത്. ഇന്ന് രാവിലെ 10 മണിക്ക് പി എസ് സി ആസ്ഥാനത്തിനു മുന്നിലാണ് സമരം.

ALSO READ: മന്ത്രി ജി.സുധാകരനെതിരെയുള്ള സ്ത്രീവിരുദ്ധ പരാമർശ കേസ്; സിപിഐ ജില്ലാ നേതൃത്വത്തിന്റെ ഇടപെടൽ പുറത്ത്

നേരത്തെ ഐക്യമലയാള പ്രസ്ഥാനം നടത്തിയ സമരത്തെ തുടർന്നായിരുന്നു ചോദ്യപേപ്പർ മലയാളത്തിൽ നൽകുമെന്ന് പി എസ് സി അറിയിച്ചത്. എന്നാൽ ഇതിനുശേഷം നടത്തിയ കെ എ എസ് വിജ്ഞാപനത്തിൽ അനുകൂലമായ തീരുമാനമെടുത്തില്ലെന്നാണ് ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button