Latest NewsKeralaNews

താന്‍ മതം മാറിയിട്ടില്ല.. പേരു മാറ്റത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രശസ്ത യുവഗായകന്‍

തിരുവനന്തപുരം : താന്‍ മതം മാറിയിട്ടില്ല.. പേരു മാറ്റത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രശസ്ത യുവഗായകന്‍ ഹരിശങ്കര്‍. ഇന്നു രാവിലെയാണ് ആരാധകര്‍ ഫേസ്ബുക്കില്‍ ഹരിശങ്കറുടെ പേര് മാറ്റി പകരം യൂസഫ് യിഗിത്’എന്നു കണ്ടത്. ഇതോടെ യുവഗായകന് കോളുകളും വാട്‌സ് ആപ്പ ് സന്ദേശങ്ങളുടേയും ഒരു പ്രവാഹമായിരുന്നു. സത്യത്തില്‍ താന്‍ ഇവരില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്ന് ഹരിശങ്കര്‍ പറയുന്നു.

താന്‍ മതം മാറിയതല്ലെന്നും പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഹരിശങ്കര്‍ പറഞ്ഞു. പേജിന്റെ പേര് മാറിയതു ചൂണ്ടിക്കാണിച്ചായിരുന്നു സന്ദേശങ്ങള്‍ അയച്ചത്. ഞാനെങ്ങാനും മതം മാറിയോ എന്നും പലരും സംശയിച്ചു. സത്യത്തില്‍ ഞാന്‍ മതം മാറിയിട്ടില്ല. പേജ് ആരോ ഹാക്ക് ചെയ്തതാണ്,ഹരിശങ്കര്‍ പറഞ്ഞു. പേജ് തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 82,950 ഫോളോവേഴ്‌സുള്ള പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്.
ഗായകന്റെ ഫെയ്സ്ബുക്ക് പേജിന്റെ പേര് ഹാക്കര്‍മാര്‍ ‘കെ.എസ് ഹരിശങ്കര്‍ യൂസഫ് യിഗിത്’ എന്നു മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button