News

തൃപ്തി ദേശായിയും സംഘവും ശബരിമല ദര്‍ശനത്തിനെത്തിയതിന് പിന്നില്‍ ഗൂഢാലോചന : തൃപ്തി എത്തിയത് ബിജെപിക്കാരുടെ അറിവോടെ.. ഒരു ചാനലിന് മാത്രം ബൈറ്റ് നല്‍കിയതിലും ദുരൂഹത : ചോദ്യങ്ങളും ആരോപണങ്ങളും ഉന്നയിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തൃപ്തി ദേശായിയും സംഘവും ശബരിമല ദര്‍ശനത്തിനെത്തിയതില്‍ പ്രതികരണവുമായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംഘത്തിന്റെ വരവിനു പിന്നില്‍ ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. . ഈ വരവിന് പിന്നില്‍ തിരക്കഥയും അജണ്ടയും പ്രത്യേക സംവിധാനമുണ്ടെന്ന് കരുതുന്നു. ആര്‍എസ്എസിനും ബിജെപിക്കും സ്വാധീനമുള്ള മഹാരാഷ്ട്രയിലെ പൂനയില്‍ നിന്നാണ് ശബരിമലയിലേക്ക് എന്നുപറഞ്ഞു യാത്രതിരിച്ചത്. രാവിലെ അഞ്ച് മണിക്ക് കൊച്ചിയിലെത്തുക. ഒരു ചാനലിന് മാത്രം ബൈറ്റ് നല്‍കുക. ഇതില്‍ ദുരൂഹതയുണ്ട്. പൊലീസ് പോലും ഇക്കാര്യം അറിയുന്നില്ല. അതുകൊണ്ടുതന്നെ ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് കടകംപള്ളി പറഞ്ഞു.

Read Also : ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിക്ക് സംരക്ഷണം നല്‍കുന്നതിനെ കുറിച്ച് പൊലീസിന്റെ പ്രതികരണം : താന്‍ എന്തായാലും ദര്‍ശനം നടത്തിയിട്ടേ മടങ്ങൂ എന്ന് തൃപ്തി

വളരെ നന്നായി നടക്കുന്ന തീര്‍ത്ഥാടനകാലം സംഘര്‍ഷഭരിതമാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ച ചെയ്യില്ല. 2019 ലെ ശബരിമല വിധിയില്‍ അവ്യക്തതയുണ്ട്. അവ്യക്തത മാറ്റാന്‍ ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും കടകംപള്ളി പറഞ്ഞു

എറണാകുളത്തെ പ്രമുഖ ബിജെപി നേതാവിന്റെ അറിവോടെയാണ് മുളക് സ്പ്രേ പ്രയോഗം നടത്തിയത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കടകംപള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button