Latest NewsKeralaNews

ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിക്ക് സംരക്ഷണം നല്‍കുന്നതിനെ കുറിച്ച് പൊലീസിന്റെ പ്രതികരണം : താന്‍ എന്തായാലും ദര്‍ശനം നടത്തിയിട്ടേ മടങ്ങൂ എന്ന് തൃപ്തി

കൊച്ചി : ശബരിമല വീണ്ടും കലാപ ഭൂമിയാകുന്നു. ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കും സംഘവും പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. എന്നാല്‍ തൃപ്തിയ്ക്കും സംഘത്തിനും സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് അറിയിച്ചു. നിയമോപദേശം യുവതീ പ്രവേശനത്തിന് എതിരെന്നും മടങ്ങി പോകണമെന്നും കൊച്ചി ഡിസിപി സംഘത്തെ അറിയിച്ചു.

Read Also : തൃപ്തി ദേശായിക്കൊപ്പം ബിന്ദു അമ്മിണിയും , തങ്ങൾ ഫ്രണ്ട്സ് ആണെന്ന് ബിന്ദു

എന്നാല്‍ ശബരിമല ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി അറിയിച്ചു. പമ്പ വഴി ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായി സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. തൃപ്തി ദേശായിയും ഭൂമാതാബ്രിഗേഡിലെ നാലുപേരും ഇന്നു പുലര്‍ച്ചെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും തടഞ്ഞാല്‍ കാരണം എഴുതിനല്‍കേണ്ടിവരുമെന്നും തൃപ്തി ദേശായി പറഞ്ഞു.

ശബരിമലയിലേക്ക് തിരിച്ച ബിന്ദുഅമ്മിണിക്കു നേരെ കൊച്ചി കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ ആക്രമണമുണ്ടായി. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ശ്രീനാഥ് എന്നയാള്‍ ബിന്ദുവിന്റെ മുഖത്ത് മുളക് സ്‌പ്രേ ചെയ്തു. ഇതിന്റെ വിഡിയോയും പുറത്തു വന്നു. തുടര്‍ന്ന് ഇയാളെ പിന്നിലൂടെ എത്തി ബിന്ദു അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button