Latest NewsNewsIndia

കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളെ തുടര്‍ന്ന് കേരളത്തിന് രണ്ട് പുതിയ റഡാറുകള്‍ അനുവദിയ്ക്കുമെന്ന് കേന്ദ്രം

കൊച്ചി: കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളെ തുടര്‍ന്ന് കേരളത്തിന് രണ്ട് പുതിയ റഡാറുകള്‍ അനുവദിയ്ക്കുമെന്ന് കേന്ദ്രം. കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണത്തിനായി രണ്ട് റഡാറുകള്‍ കൂടി സ്ഥാപിക്കുമെന്നാണ് ഭൗമ ശാസ്ത്ര മന്ത്രാലയംസെക്രട്ടറി എം.എന്‍. രാജീവന്‍ അറിയച്ചത്. ഇതിനായി മന്ത്രാലയം കേരള സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന കേരള സയന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

read also : കേരളത്തിൽ വരും വർഷങ്ങളിലും പ്രളയം ആവർത്തിക്കാൻ സാധ്യത :രാജ്യത്തിന്‍റെ കാലാവസ്ഥയില്‍ പ്രകടമായ വൻമാറ്റങ്ങൾ കണ്ടുതുടങ്ങി : ഡോ.സൂപ്രീയോ ചക്രബർത്തി

ഐ.എസ്.ആര്‍.ഒ നിര്‍മിച്ച ഒരു എക്സ് ബാന്‍ഡ് റഡാറും ഒരു സി ബാന്‍ഡ് റഡാറുമാണ് കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം മുന്‍കൂട്ടിയറിയാനും സമയബന്ധിതമായി മുന്നറിയിപ്പ് നല്‍കാനുമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി)സ്ഥാപിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.

ഇതില്‍ എക്സ് ബാന്‍ഡ് റഡാര്‍ കണ്ണൂരിലാണ് സ്ഥാപിക്കുക. സി ബാന്‍ഡ് റഡാര്‍ മംഗളുരുവിലും സ്ഥാപിക്കും. ഈ റഡാറുകള്‍ കണ്ണൂര്‍, കാസര്‍കോഡ്, വയനാട്, കാസര്‍കോഡ് ഉള്‍പ്പെടുന്ന കേരളത്തിന്റെ ഉത്തരമേഖലയിലെ കാലാവസ്ഥാ നിരീക്ഷണത്തിനായി സഹായിക്കും. ഇത് കൂടാതെ അടുത്ത മണ്‍സൂണിന് മുമ്പായി നൂറ് ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ കൂടി കേരളത്തില്‍ സ്ഥാപിക്കും.

കേന്ദ്ര കാലാസ്ഥാ വകുപ്പാണ് പുതിയ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുകയെങ്കിലും ഇവ സംസ്ഥാന സര്‍ക്കാരിന് കൈമാറും. ഒരു മാസത്തിനുള്ളില്‍ പതിനഞ്ച് ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. ബാക്കിയുള്ള 85 എണ്ണം 2020 ജൂണിന് മുമ്പായി പൂര്‍ത്തിയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button