KeralaLatest NewsNews

ശബരിമലയ്ക്ക് പോകുന്നവര്‍ അനുഷ്ടിയ്‌ക്കേണ്ടത് ചിട്ടയായ വ്രതം

ശബരിമല തീര്‍ത്ഥാടനം എന്ന് പറഞ്ഞാല്‍ തന്നെ വ്രതശുദ്ധിയുടേതാണ്. മനസ്സും ശരീരവും ഒരു പോലെ തന്നെ ശുദ്ധമായിരിക്കണം.

വ്രത നിഷ്ഠകളെക്കുറിച്ച് ഓരോ അയ്യപ്പനും അറിഞ്ഞിരിക്കണം. ബ്രഹ്മചര്യത്തോട് കൂടി മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച് വേണം ശബരിമല തീര്‍ത്ഥാടനത്തിന് ഓരോ ഭക്തനും തയ്യാറാവേണ്ടത്. അയ്യപ്പന്‍മാരില്‍ തന്നെ കന്നി അയ്യപ്പന്‍മാരും വര്‍ഷങ്ങളായി മല ചവിട്ടുന്നവരും ഉണ്ട്. ആദ്യമായി മല ചവിട്ടുന്ന അയ്യപ്പന്‍മാരേയാണ് കന്നി അയ്യപ്പന്‍മാര്‍ എന്ന് പറയുന്നത്. മറ്റ് ഭക്തരേക്കാള്‍ ചില ചടങ്ങുകള്‍ കന്നി അയ്യപ്പന്‍മാര്‍ക്കുണ്ട്. 18 വര്‍ഷം സ്ഥിരമായി മുടങ്ങാതെ മല ചവിട്ടിയ സ്വാമിക്ക് ഗുരുസ്വാമിയാവാനുള്ള അര്‍ഹതയുണ്ട്.

മാലയിടുമ്പോഴും ഇടുന്നതിനു മുന്‍പും ചില കാര്യങ്ങളില്‍ കൃത്യമായ ചിട്ട ആവശ്യമാണ്. വൃശ്ചികം ഒന്നിന് മാലയിടുന്നയാള്‍ അയ്യപ്പസ്വാമിയുടെ പ്രതിരൂപമാണ്. ക്ഷേത്ര ദര്‍ശനവും സ്വാമി മന്ത്രങ്ങളും ആയിരിക്കണം ഓരോ അയ്യപ്പന്റേയും മനസ്സി നിറയെ. എന്തൊക്കെയാണ് മാലയിട്ട് മലക്ക് പോവാന്‍ തയ്യാറെടുത്തിരിക്കുന്ന അയ്യപ്പന്റെ വ്രതനിഷ്ഠകള്‍ എന്ന് നോക്കാം.

അതിരാവിലെ കുളിച്ച് കറുത്ത വസ്ത്രം ധരിച്ച് സ്വാമിയുടെ രൂപമുള്ള മാലയാണ് ധരിക്കേണ്ടത്. ക്ഷേത്രത്തില്‍ ചെന്ന് ഗുരുസ്വാമിക്ക് ദക്ഷിണ വെച്ചാണ് മാലയിടേണ്ടത്. നാല്‍പ്പത്തിയൊന്ന് ദിവസത്തെ വ്രതം തെറ്റാതെ അനുഷ്ഠിക്കാന്‍ ശ്രദ്ധിക്കണം.

മാലയിട്ടാല്‍ പിന്നീട് വ്രതം തീര്‍ന്ന് മല ചവിട്ടി തിരിച്ച് വരുന്നത് വരെ മാല കഴുത്തില്‍ നിന്നും അഴിക്കാന്‍ പാടില്ല. മാലയിട്ടാല്‍ അയ്യപ്പസ്വാമിയുടെ പ്രതിരൂപമായിട്ടാണ് അവനവനെ കണക്കാക്കേണ്ടത്.

മാലയിട്ട് മല ചവിട്ടി തിരിച്ചെത്തുന്നത് വരെ ക്ഷൗരം ചെയ്യാന്‍ പാടില്ല. ഇത് വ്രതാനുഷ്ഠാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. മാത്രമല്ല വ്രതത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാവാന്‍ പാടില്ല.

മലക്ക് പോവാന്‍ വ്രതമെടുത്ത് തുടങ്ങിയാല്‍ പിന്നെ ലഹരി വസ്തുക്കളൊന്നും ഉപയോഗിക്കാന്‍ പാടില്ല. മാത്രമല്ല ഇടക്ക് വ്രതം മുറിയാനും ഇത് കാരണമാകുന്നു.

മാംസഭക്ഷണം ഒരിക്കലും കഴിക്കാന്‍ പാടില്ല. ഇത് വ്രതത്തിന് ഭംഗം സംഭവിക്കാന്‍ കാരണമാകുന്നു. മാത്രമല്ല വ്രതമെടുക്കുന്ന അയ്യപ്പഭക്തന്‍മാര്‍ യാതൊരു കാരണവശാലും പകലുറങ്ങാന്‍ പാടുള്ളതല്ല.

ഒരിക്കലും ശവസംസ്‌കാരത്തില്‍ പങ്കെടുക്കരുത്. ഇനി പങ്കെടുത്താല്‍ തന്നെ അടുത്ത മണ്ഡല കാലം വരെ വ്രതമെടുത്ത് മല ചവിട്ടണം.

ഒരിക്കലും പഴയ ഭക്ഷണം കഴിക്കരുത്. പഴയതും പാകം ചെയ്ത് അധികസമയവുമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. മാത്രമല്ല മാംസഭക്ഷണം ഒരു കാരണവശാലും വ്രതത്തിലിരിക്കുന്ന അയ്യപ്പന്‍മാര്‍ കഴിക്കരുത്.

വീട്ടിലിരിക്കുന്ന വീട്ടമ്മയും മണ്ഡലകാലത്ത് വ്രതശുദ്ധികള്‍ കാത്തു സൂക്ഷിക്കണം. നേരത്തെ കുളിച്ച് പൂജാമുറിയില്‍ അയ്യപ്പവിഗ്രഹത്തിന് പൂജകള്‍ ചെയ്യേണ്ടതുണ്ട്.

ശുദ്ധമായി വേണം ഭക്ഷണം പാകം ചെയ്യാന്‍
വീട്ടമ്മമാര്‍ കുളിച്ച് ശ്ുദ്ധമായി വേണം ഭക്ഷണം പാകം ചെയ്യാന്‍. മാത്രമല്ല തലേ ദിവസത്തെ ഭക്ഷണം ഉപയോഗിക്കരുത്, മാത്രമല്ല മത്സ്യമാംസാദികള്‍ യാതൊരു കാരണവശാലും പാകം ചെയ്യരുത്.

ആര്‍ത്തവ കാലത്ത് പ്രത്യേകം ചിട്ടകള്‍ പാലിക്കണം. അടുക്കളയില്‍ കയറുവാനോ ആഹാരം പാകം ചെയ്യുവാനോ പാടില്ല. മാത്രമല്ല മാലയിട്ടവരില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button