KeralaLatest NewsNews

സർക്കാർ പദ്ധതികൾ അഴിമതിയുടെ കൂത്തരങ്ങുകൾ – വെളിയാകുളം പരമേശ്വരൻ

ആലപ്പുഴ•കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ എല്ലാം അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി ദക്ഷിണ മേഖലാ അധ്യക്ഷൻ വെളിയാകുളം പരമേശ്വരൻ പറഞ്ഞു. അതിന്റെ ഏറ്റവും വലിയ തെളിവാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി. ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ ഉപയോഗിച്ചതുമൂലം 44 തവണ പൈപ്പുകൾ പൊട്ടി കോടിക്കണക്കിനു രൂപ സർക്കാരിന് നഷ്ട്ടമുണ്ടാക്കിയിട്ടും ഉത്തരവാദികൾക്കെതിരെ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കാത്തത് അഴിമതി നടത്തിയതിന്റെ പങ്ക് സ്വന്തം പാർട്ടിക്കാർക്കും കിട്ടിയിട്ടുണ്ട് എന്നതിന് തെളിവാണ്. അതുപോലെ തന്നെ സി.പി.എം ഭരിക്കുന്ന ആര്യാട് പഞ്ചായത്തും അഴിമതിയിൽ ഒന്നാം സ്ഥാനത്ത് എത്താൻ മത്സരിക്കുകയാണ്. സ്വന്തം പാർട്ടിക്കാരിയായ പഞ്ചായത്ത് സെക്രട്ടറിക്കു പോലും അവിടെ തുടരാൻ സാധിക്കാത്തതു തന്നെ അഴിമതിയുടെ തീവ്രത വ്യക്തമാക്കുന്നു. അദ്ദേഹം പറഞ്ഞു. കുടിവെള്ള പൈപ്പ് ലൈൻ പദ്ധതിയിലെ അഴിമതിക്കാർക്കെതിരെ നടപടി സ്വീകരിക്കുക , ആര്യാട് പഞ്ചായത്തിലെ അഴിമതികൾ വിജിലൻസ് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ .പി. ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സായാഹ്‌ന ധർണ്ണ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

സ്വന്തമായി യാതൊരു ഭരണ നേട്ടവും അവകാശപ്പെടാനില്ലാത്ത പിണറായി സർക്കാർ നരേന്ദ്രമോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ പേര് മാറ്റി സ്വന്തം പേരിലാക്കാൻ മത്സരിക്കുകയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജില്ലാ ഉപാധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ പറഞ്ഞു.

ജില്ലാ സെക്രട്ടറിമാരായ എൽ.പി. ജയചന്ദ്രൻ, ഗീതാ രാംദാസ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, കെ.പി.സുരേഷ് കുമാർ, ആര്യാട് പഞ്ചായത്ത് പ്രസിഡണ്ട് റാം സുന്ദർ, ജനറൽ സെക്രട്ടറി സജീവ് കുമാർ, മണ്ഡലത്തിന്റെ മറ്റു ഭാരവാഹികളായ കെ.ജി . പ്രകാശ്, എൻ .ഡി.കൈലാസ്, ജ്യോതി രാജീവ്, സി.പ്രസാദ്, സജി.പി. ദാസ്,ഉഷാ സാബു, പി. കണ്ണൻ, ബാലചന്ദ്ര പണിക്കർ, രേണുക, ബിന്ദു വിലാസൻ, മോർച്ച ഭാരവാഹികളായ സുമ ചന്ദ്രബാബു , പ്രതിഭ, ജയലത, കവിത എന്നിവർ സംസാരിച്ചു.

shortlink

Post Your Comments


Back to top button