Latest NewsNewsTechnology

രാജ്യത്ത് ഈ കമ്പനിയുടെ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് പാസ്വേഡുകള്‍ മാറ്റണമെന്ന് സര്‍ക്കാര്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി : രാജ്യത്ത് ഈ കമ്പനിയുടെ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് പാസ്വേഡുകള്‍ മാറ്റണമെന്ന് സര്‍ക്കാര്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്.  വണ്‍പ്ലസ് സ്മാര്‍ട് ഫോണ്‍  ഉപയോക്താക്കള്‍ക്കാണ് അവരുടെ അക്കൗണ്ട് പാസ്വേഡുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സൈബര്‍ സുരക്ഷയ്ക്കായുള്ള ഇന്ത്യയുടെ നോഡല്‍ ഏജന്‍സിയായ CERT-In ആണ് ചൊവ്വാഴ്ച രാത്രി ഉപഭോക്താക്കള്‍ക്ക് ഈ സുപ്രധാന നിര്‍ദേശം നല്‍കിയത്. അടുത്തിടെ സംഭവിച്ച ഹാക്കിങ് ശ്രമത്തിനിടെ 3000 ത്തില്‍ താഴെയുള്ള രാജ്യത്തം വണ്‍പ്ലസ് ഉപഭോക്താക്കളുടെ ഡേറ്റകള്‍ ചോര്‍ന്നതായാണ് ഏജന്‍സി റിപ്പോര്‍ട്ട്.

പേര്, വിലാസം, ഇമെയില്‍ എന്നിവ പോലുള്ള വിവരങ്ങള്‍ ആള്‍മാറാട്ടം നടത്താനും മറ്റ് അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടാനും ദുരുപയോഗം ചെയ്യാവുന്നതാണ്. പാസ്വേഡ് ഡേറ്റ ആക്‌സസ് ചെയ്തിട്ടില്ലെന്ന് വണ്‍പ്ലസ് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ഉപയോക്താക്കള്‍ക്ക് അവരുടെ പാസ്വേഡുകള്‍ ശക്തമായ രീതിയില്‍ മാറ്റാനാണ് നിര്‍ദ്ദേശം.

സിംഗപ്പൂരില്‍ നിന്നുള്ള ആമസോണ്‍ വെബ് സര്‍വീസസ് (എഡബ്ല്യുഎസ്) ഇന്ത്യ സെര്‍വറുകളിലേക്ക് ഡേറ്റ മാറ്റുന്നതിനിടെയും വണ്‍പ്ലസിനെതിരെ ഹാക്കിങ് ശ്രമം നടന്നിരുന്നു. 2018 ലേ ഡേറ്റാ ചോര്‍ത്തലില്‍ 40,000 ഉപഭോക്താക്കളെയാണ് ബാധിച്ചത്. അന്ന് ബാങ്ക് കാര്‍ഡ് വിശദാംശങ്ങള്‍ വരെ ചോര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button