Latest NewsNewsIndia

ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ല; ബാങ്കിംഗ് മേഖലയിൽ കരുത്ത് സൃഷ്ടിക്കുന്നതിനായി സർക്കാർ വിവിധ നടപടികൾ സ്വീകരിക്കും;- നിർമല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ലെന്നും, ബാങ്കിംഗ് മേഖലയിൽ കരുത്ത് സൃഷ്ടിക്കുന്നതിനായി സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയായാണ് മന്ത്രി രാജ്യത്തെ സാമ്പത്തിക ഭദ്രതയിൽ പ്രതികരണം അറിയിച്ചത്.

ALSO READ: പാകിസ്ഥാനിലെ ബലാക്കോട്ടില്‍ ഭീകര താവളങ്ങള്‍ വീണ്ടും സജ്ജീവമാകുന്നതായി ഇന്റലിജന്‍സ് വിവരം; സുരക്ഷ ശക്തമാക്കി

2009-2014 കാലത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 6.4 ശതമാനം ആയിരുന്നു. 2014-2019 കാലത്ത് ഇത് 7.5 ശതമാനമയി ഉയർന്നതായും മന്ത്രി വ്യക്തമാക്കി. ബിജെപി നേതാവ് അശ്വനി യാദവും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ രംഗത്തെത്തി. സാമ്പത്തിക തളർച്ച ഘടനാപരമല്ലെന്നും ചാക്രിക സ്വഭാവമാണുള്ളതെന്നും 2020ൽ ഇത് അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button