KeralaLatest NewsNews

മലയാള സിനിമയിലെ വിവാദ നായകന്‍ ഷെയ്ന്‍ നിഗത്തിനെതിരെ ട്രോളുകളുടെ പ്രവാഹം : പെരുന്തച്ചന്‍ രണ്ട് തുടങ്ങാം അല്ലെ ..

വെയില്‍ സിനിമയും അതിലെ നായകനായ ഷെയ്ന്‍ നിഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും പരസ്പരമുള്ള പഴി ചാരലുകളും കൊണ്ട് വിവാദമായിരിക്കുകയാണ് . ആദ്യം വെയില്‍ സിനിമയുടെ നിര്‍മാതാവ് ജോബിയുമായിട്ടായിരുന്നു പ്രശ്‌നമെങ്കില്‍ ഇപ്പോള്‍ സംവിധായകനുമായിട്ടാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ഇതോടെ ഷെയ്ന്‍ നിഗത്തനെതിരെ എല്ലാ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Read Also : വീണ്ടും മുടി വെട്ടി ഷെയ്‌ന്‍ നിഗം; കടുത്ത നടപടികളിലേക്ക് സംഘടനകൾ നീങ്ങുമെന്ന് സൂചന

മലയാള സിനിമയിലെ വിവാദ നായകന്‍ ഷെയ്ന്‍ നിഗത്തിനെ ട്രോളര്‍മാരും വെറുതെ വിട്ടില്ല. ഷെയ്ന്‍ നിഗത്തിനെതിരെ ട്രോളുകളുടെ പ്രവാഹമാണിപ്പോള്‍. കഴിഞ്ഞ ദിവസമാണ് ഏവരെയും ഞെട്ടിച്ച് കൊണ്ട് ഷെയ്ന്‍ നിഗം തന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ‘വെയില്‍’ എന്ന സിനിമയുമായി ഷെയ്ന്‍ സഹകരിക്കുന്നില്ല എന്ന വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് താടി വടിച്ച് മുടി പറ്റെ വെട്ടിയുള്ള തന്റെ ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. ഇപ്പോഴിതാ ഷെയ്നിന്റെ പുതിയ മേക്ക് ഓവറിനെ ട്രോളി ട്രോളന്മാരും രംഗത്ത് എത്തി. രസകരമായ ട്രോളുകള്‍ ഇതാ…

 

shortlink

Related Articles

Post Your Comments

Related Articles


Back to top button