Latest NewsNewsBusiness

റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചു

മുംബൈ : റെക്കോർഡ് നേട്ടത്തിൽ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. സെന്‍സെക്‌സ് 109 പോയന്റ് നേട്ടത്തില്‍ 41,130ലും, നിഫ്റ്റി 12,154ലിലുമാണ് വ്യായാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ് സൂചികയാണ് മികച്ച നേട്ടം കരസ്ഥമാക്കിയത്. നിഫ്റ്റി ബാങ്ക് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 32,000ലെത്തി.

Also read :സ്വർണ്ണം വാങ്ങാൻ സുവർണ്ണാവസരം : രണ്ടാം ദിവസവും വില കുറഞ്ഞു തന്നെ

യെസ് ബാങ്ക്(മൂന്ന് ശതമാനം), ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ടിസിഎസ്, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ ഒന്നു മുതല്‍ 2.5 ശതമാനം വരെയും, വിപണിമൂല്യത്തില്‍ 10 ലക്ഷം കോടി രൂപ കടന്ന് റെക്കോഡിട്ട റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.7 ശതമാനവും നേട്ടം സ്വന്തമാക്കിയപ്പോൾ സീ എന്റര്‍ടെയ്ന്‍മെന്റ്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, മാരുതി സുസുകി, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വ്യാപാരം ആരംഭിച്ചതും നേട്ടത്തിലായിരുന്നു. സെന്‍സെക്‌സ് 100 പോയിന്റ് ഉയര്‍ന്ന് 41,163ലും നിഫ്റ്റി 12,138ലുമായിരുന്നു വ്യാപാരം പുരോഗമിച്ചത്. ഏഷ്യന്‍ സൂചികകൾ നേട്ടത്തിലാണ്. ആഗോള കാരണങ്ങളാണ് വിപണിയുടെ മുന്നേറ്റത്തിന് പിന്നില്‍. ബിഎസ്ഇയിലെ 494 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 245 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close