Latest NewsUAENews

ട്രക്കുകള്‍ കൂട്ടിയിടിച്ച് കത്തി ഇന്ത്യക്കാരനായ യുവാവ് മരിച്ചു

റാസല്‍ഖൈമ: യുഎഇയില്‍ മൂന്ന് ഹെവി ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി എമിറേറ്റ്സ് റോഡില്‍ എക്സിറ്റ് 93ന് സമീപത്തായിരുന്നു അപകടം. മൂന്ന് വാഹനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ഒരു ഹെവി ട്രക്കും ട്രെയിലറും കത്തിനശിച്ചു. വാഹനം ഓടിച്ചിരുന്ന യുവാവാണ് മരിച്ചത്. അശ്രദ്ധമായ ഡ്രൈവിങും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതുമാണ് അപകട കാരണമായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read also: സംസ്ഥാന വോളിബോള്‍ താരം ബൈക്കപകടത്തില്‍ മരിച്ചു : അപകടം സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button