KeralaLatest NewsNews

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി

കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോട്ടയം വൈക്കം-ഉദയനാപുരം റോഡിലൂടെ പോയ കാറാണ് അഗ്‌നിക്കിരയായത്. കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന അമ്പലപ്പുഴ സ്വദേശി ഗിരിയും ബന്ധുവുമാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കാറില്‍ നിന്നും പുകയുയരുന്നത് കണ്ട് ഇവര്‍ വാഹനം നിര്‍ത്തി ഇറങ്ങിയോടുകയായിരുന്നു. വൈക്കം ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തീയണച്ചു. കാറില്‍ നിന്നും ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button