KeralaLatest NewsNews

പ്ലാസ്റ്റിക് നിരോധനം: നിരേ‍ാധനത്തിൽ നിന്ന് മൂന്ന് വിഭാഗത്തെ ഒഴിവാക്കി; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഒറ്റത്തവണ ഉപയേ‍ാഗത്തിനുള്ള പ്ലാസ്റ്റിക് നിരോധിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവിറങ്ങി. ഉത്തരവ് കർശനമായി നടപ്പാക്കാനുള്ള ചുമതല കലക്ടർ, സബ് ഡിവിഷനൽ മജിസ്ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർക്കാണ്. നിരേ‍ാധനത്തിൽ നിന്ന് ആരേ‍ാഗ്യ, കയറ്റുമതി മേഖല അടക്കം 3 വിഭാഗത്തെ ഒഴിവാക്കി. 2020 ജനുവരി 1 മുതലാണ് നിരോധനം.

നിരേ‍ാധിക്കുന്നവയ്ക്കു പകരം ഉൽപന്നങ്ങൾ നിർമിക്കാൻ വ്യവസായ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കയറ്റുമതിക്ക് നിർമിച്ച ബാഗ്, ഇതര വസ്തുക്കൾ, ആരേ‍ാഗ്യ രംഗത്ത് ഉപയേ‍ാഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവയ്ക്കു പുറമേ സംസ്കരിക്കാവുന്ന പ്ലാസ്റ്റിക് (കംപോസ്റ്റബിൾ പ്ലാസ്റ്റിക്) ഉപയേ‍ാഗിച്ചുള്ള വസ്തുക്കളെയും നിരോധനത്തിൽ നിന്ന് ഒഴിവാക്കി.

ALSO READ: പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനും ബദൽ മാർഗങ്ങളുടെ പ്രചാരണത്തിനും ഹരിതകേരളം മിഷൻ

ബവ്റിജസ് കോർപറേഷൻ, കേരഫെഡ്, മിൽമ, ജല അതോറിറ്റി എന്നിവർ പ്ലാസ്റ്റിക് കുപ്പികളും കവറുകളും തിരിച്ചെടുക്കണം. വ്യവസായ പാർക്കുകളിലെ 5% ഭൂമി മാലിന്യസംസ്കരണത്തിനു നീക്കിവയ്ക്കണം. സംസ്കരണ സംവിധാനം ആരംഭിക്കാൻ സ്ഥലം നാമമാത്ര വിലയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button