KeralaLatest NewsNews

മഹാരാഷ്ട്രയില്‍ നിയമസഭാ സ്പീക്കറെ തെരഞ്ഞെടുത്തു : സ്പീക്കര്‍ ഈ പാര്‍ട്ടിയില്‍ നിന്നും

മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ സ്പീക്കറെ തെരഞ്ഞെടുത്തു . കോണ്‍ഗ്രസിന്റെ നാനാ പട്ടോലെയെ യാണ് സ്പീക്കറായി തെരഞ്ഞെടുത്തത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള പത്രിക ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കിസാന്‍ കതോരി പിന്‍വലിച്ചതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാനാ പട്ടോലെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. വിദര്‍ഭ മേഖലയിലെ സകോലിയില്‍ നിന്നുള്ള എംഎല്‍എയാണ് പട്ടോലെ.

12 മണിയോടെ സ്പീക്കര്‍ തെരഞ്ഞെടുപ്പെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥി പിന്മാറുകയായിരുന്നു. സ്പീക്കറെ തെരഞ്ഞെടുത്തതോടെ ഇനി മന്ത്രിസ്ഥാനങ്ങളുടെ വിഭജനം അടക്കമുള്ള കാര്യങ്ങളിലാണ് മഹാവികസന്‍ അഖാഡി ചര്‍ച്ചയാരംഭിക്കുക. ഇന്നലെ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യമായ മഹാ വികാസ് അഖാഡി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചിരുന്നു. സര്‍ക്കാരിന് അനുകൂലമായി 169 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button