Latest NewsKeralaNews

തൃശൂരില്‍ എടിഎം കവര്‍ച്ചാശ്രമം

തൃശൂര്‍: തൃശൂരില്‍ എടിഎം കവര്‍ച്ചാശ്രമം. പഴയന്നൂര്‍ കൊണ്ടാഴിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം . പാറമേല്‍പ്പടയിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്. പണം നഷ്ടപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Read Also : സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാശ്രമം ; മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

രണ്ടുപേര്‍ ചേര്‍ന്ന് എടിഎം തുറക്കാന്‍ ശ്രമിക്കുന്നത് കണ്ട അയല്‍വാസിയായ ഒരാള്‍ കാര്യം തിരക്കിയപ്പോഴാണ് ഇവര്‍ മടങ്ങിപ്പോയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചാണ് ഇവര്‍ എത്തിയത്. എടിഎമ്മിനകത്തെ സിസിടിവി കാമറകള്‍ ടേപ്പ് ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തിരുന്നു.

മോഷ്ടാക്കള്‍ വന്നതെന്ന് സംശയിക്കുന്ന കാര്‍ സമീപത്തുനിന്ന് കണ്ടെത്തി. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ചെളിയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് പ്രതികള്‍ കാര്‍ ഉപേക്ഷിക്കുകയായിരുന്നു. കാറിനകത്തുനിന്ന് ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button