Latest NewsKeralaIndia

‘മണ്ണുതിന്നുന്ന നമ്പർവൺ കേരളം, മണ്ണിന്റെ മക്കളെന്നു പറയുന്ന മണ്ണുണ്ണികളുടെ ഭരണമായതു കൊണ്ട് മിണ്ടി പോകരുത്’ – കെ സുരേന്ദ്രൻ

മുഖ്യമണ്ണുണ്ണിക്ക് പറക്കാൻ ഇനി മണ്ണുപറത്തിപ്പായുന്ന ഹെലികോപ്‌റ്റർ ഉണ്ടല്ലോ എന്ന് എല്ലാ സൈബർ മണ്ണുണ്ണികൾക്കും വീരസ്യം പറയുകയുമാവാം

തിരുവനന്തപുരത്തു വിശപ്പ് സഹിക്കാതെ മണ്ണ് വാരി തിന്ന കുഞ്ഞുങ്ങളെ മാതാവ് ശിശുക്ഷേമ സമിതിയിലാക്കിയ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. . ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘മണ്ണുതിന്നുന്ന നമ്പർവൺ കേരളം…മണ്ണിന്റെ മക്കളെന്നു പറയുന്ന മണ്ണുണ്ണികളുടെ ഭരണമായതുകൊണ്ട് മിണ്ടിപ്പോകരുത്. മുഖ്യമണ്ണുണ്ണിക്ക് പറക്കാൻ ഇനി മണ്ണുപറത്തിപ്പായുന്ന ഹെലികോപ്‌റ്റർ ഉണ്ടല്ലോ എന്ന് എല്ലാ സൈബർ മണ്ണുണ്ണികൾക്കും വീരസ്യം പറയുകയുമാവാം…’

തിരുവനന്തപുരത്ത് പട്ടിണി സഹിക്കാന്‍ കഴിയാതെ മണ്ണ് വാരിത്തിന്ന് മക്കൾ : കണ്ണീരോടെ പെറ്റമ്മ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി

തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രിയാണ് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്.ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും സ്ത്രീയുടെ ഭര്‍ത്താവും താമസിക്കുന്നത്. സ്ത്രീയുടെ ഭര്‍ത്താവ് കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്

Tags

Related Articles

Post Your Comments


Back to top button
Close
Close